Wednesday

ആഞ്ജലീന ജൂലിയുടെ മറ്റൊരു മുഖം..


ആഞ്ജലീന ജൂലി അഭിനയം നിര്‍ത്തുന്നതായി സൂചന. 
കുട്ടികളെ കുറിച്ച് ചോദിച്ചപ്പോള്‍ ആണ് ആഞ്ജലീന ഇങ്ങനെ 
ഒരു കാര്യം വ്യക്തമാക്കിയത്. തന്റെ 6 കുഞ്ഞുങ്ങളുമായി 
കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയാണത്രേ 
ഹോളിവുഡിലെ ഹോട്ട് ഗേള്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ 
എത്തുന്നത്.

‘തന്റെ 6 കുഞ്ഞുങ്ങള്‍ അവരുടെ ടീനേജിലേക്ക് കടക്കുകയാണ്. 
ആദ്യം ദത്തെടുത്ത കുഞ്ഞ്, മഡോക്സിന് 11 വയസ്സ് 
തികയുകയാണ്. അത് കൊണ്ട് തന്നെ തന്റെ ഹോളിവുഡ് 
അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് 
ചിന്തിക്കേണ്ടിയിരിക്കുന്നു’, 37 കാരിയായ സുന്ദരി പറയുന്നു.
തന്റെ കുഞ്ഞുങ്ങള്‍ ടീനേജിലേക്ക് എത്തുന്നത്‌ കൊണ്ട് അവരെ 

മാനേജ് ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടിയിരിക്കുന്നു. സണ്‍ 

ദിനപത്രം ആണിത് റിപ്പോര്‍ട്ട്‌ ചെയ്തത്.





ഹോളിവുഡ് നടിയായ ആഞ്ജലീന ജൂലിയെ ആണ് പലര്‍ക്കും 

പരിചയം. ചിലര്‍ക്കാണെങ്കില്‍ സ്തനാര്‍ബുദ ഭീതി കാരണം തന്റെ 

ഇരു സ്തനങ്ങളും നീക്കം ചെയ്ത ആഞ്ജലീന ജൂലിയെ മാത്രമേ 

അറിയൂ. ഇത് രണ്ടുമല്ലാത്ത ആഞ്ജലീന ജൂലിയെ നിങ്ങള്‍ ഒന്ന് 

അറിയണം. മനുഷ്യാവകാശങ്ങള്‍ക്കുള്ള യു എന്‍ പ്രത്യേക സമാധാന 

ദൂതനാണ് ആഞ്ജലീന. കൂടാതെ കുട്ടികളോടുള്ള സ്നേഹത്തിലും 

ആഞ്ജലീന സുപ്രസിദ്ധയാണ്. ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ എടുത്ത 

ആഞ്ജലീനയുടെ ചില ചിത്രങ്ങള്‍ നമുക്ക് കാണാം.