മലയാളി ബ്ലോലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയങ്ങളാണ് സ്ത്രീ നഗ്നത, കേരള മന്ത്രിപുത്രന്മാരുടെ പെണ്‍വാണിഭം, എം എല്‍ എ പുത്രിയുടെ അഴിഞ്ഞാട്ടം, പബ്ബിലെ തുണിയുരിയല്‍ തുടങ്ങിയവ.
നഗ്നത ഒരു ആഭാസമാണ് എന്ന് പറയുക വയ്യ. അത് ദര്‍ശിക്കുന്നവന്റെ ചിന്താഗതി പോലെയിരിക്കും.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മനുഷ്യന്‍ വസ്ത്രം ധരിച്ചിരുന്നില്ല. പിന്നീട് മരവുരിയായി. അങ്ങിനെ മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ വസ്ത്രധാരണം ജീവിതത്തിന്റെ ഒരു ഭാഗമായി. നമ്മുടെ നാട്ടിലും എല്ലാ ജാതിയിലും പെണ്ണുങ്ങള്‍ മാറ് മറച്ചിരുന്നില്ല.
എന്നാല്‍ മലയാളി വളര്‍ന്നതോടെ അല്ലെങ്കില്‍ സമൂഹം പുരോഗമിച്ചതോടെ മാറ് മറക്കാനുള്ള ശീലം മലയാളിക്കുണ്ടായി.
എന്നാലും പുരുഷന്മാര്‍ അര്‍ദ്ധ നഗ്നരായിരുന്നു (ഇപ്പോഴും).
നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചുള്ള വസ്ത്രധാരണ രീതിയായിരുന്നു
അത്. വൈദേശിക ആക്രമണങ്ങള്‍ മലയാളിയുടെ സദാചാര ബോധത്തെയും ഇല്ലാതെ ആക്കി എന്ന് വേണം പറയാന്‍.
മറക്കാത്ത മാറ് കണ്ടാല്‍ അവനു കണ്ട്രോള്‍ ഇല്ലാതെയായി. അതിനാല്‍ പെണ്ണുങ്ങള്‍ മാറ് മറച്ചു തുടങ്ങി. ഇപ്പോള്‍ പെണ്ണുങ്ങള്‍ക്ക് കണ്ട്രോള്‍ പോകുന്ന സ്ഥിതിയാണ്. അധികം താമസിയാതെ ആണുങ്ങളും മാറ് മറക്കേണ്ടി വരും.
ആറു മാസം മഴയിലും വിയര്‍ക്കുന്ന വേനലിലും മുണ്ട് ആണ് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം. എന്നാല്‍ ഇന്ന് സായിപ്പിന്റെ വസ്ത്രധാരണ രീതിയും അറബിയുടെ വസ്ത്രധാരണ രീതിയും നാം പകര്‍ത്തുകയാണ് ( പ്രൊഫഷണല്‍ ഇസത്തിന്റെ പേരിലും മതത്തിന്റെ പേരിലും) .
കൊടും ശൈത്യത്തില്‍ നിന്ന് രക്ഷനേടാനാണ് സായിപ്പ് ടൈയും കോട്ടും ധരിക്കുന്നത്. ചൂടുള്ള മണല്‍ക്കാറ്റില്‍ നിന്നും രക്ഷ നേടാനാണ് അറബി വെള്ള വസ്ത്രം കൊണ്ട് മൂടിക്കെട്ടുന്നത്. അവരുടെ നാട്ടിലത് ശരീര സംരക്ഷണത്തിന് ആണ്. നാം അത് പകര്‍ത്തിയാല്‍ എന്താകും സ്ഥിതി.
ഷര്‍ട്ടും പാന്റും ധരിക്കുന്നതിനോട് ഈയുള്ളവന്‍ എതിരല്ല. കോട്ടും ടൈയും മൂടികെട്ടലും വേണമോ എന്ന് ചിന്തിക്കുക.
താന്‍ ധരിച്ച വസ്ത്രം ഏതായാലും ആത്മ വിശ്വാസത്തോടെ ധരിക്കണം.
ഒരു കോണകം മാത്രമേ ഉടുത്തുള്ളൂ എങ്കിലും ആത്മവിശ്വാസം വിടരുത്.
എന്നാല്‍ നമുക്ക് ഇല്ലാതെ പോയത് അതല്ലേ. എല്ലാം മൂടികെട്ടിയാലും
ആരെന്കിലും തന്റെ ആന്തരിക ഭാഗങ്ങള്‍ കാണുന്നുവോ എന്ന തോന്നല്‍
ആത്മ വിശ്വാസക്കുറവാണു വ്യക്തമാക്കുന്നത്.
ഇവിടെയാണ് നമ്മുടെ നാരിമാരും മദാമ്മകളും തമ്മിലുള്ള വ്യത്യാസം.
നേരിയ ഒരു അടിവസ്ത്രം മാത്രമേ ധരിച്ചുള്ളൂ എങ്കിലും മദാമ്മ ആത്മവിശ്വാസമുള്ളവള്‍ ആണ്. സാരിയുടുത്താലും ചുരിദാര്‍ അണിഞ്ഞാലും നമ്മുടെ നാരിക്ക് സംശയം പുരുഷന്മാര്‍ തന്റെ അവയവങ്ങള്‍ ശ്രദ്ധിക്കുന്നുവോ? ( കാമാന്ധരായ പുരുഷന്മാര്‍ ഉള്ളത് കൊണ്ടാകുമോ?) ചിന്തിക്കുക.
പാന്റും ജീന്‍സും ഒരു കോമണ്‍ വസ്ത്രമാണ് മദാമ്മമാര്‍ക്ക് എന്നാല്‍ നമ്മുടെ നാരിമാര്‍ അവ ധരിച്ചാല്‍ കാണാന്‍ നല്ല ആള്‍ക്കൂട്ടം.
എന്ത്കൊണ്ട്? ചിന്തിക്കുക
Reference : Karuthedam.
Reference : Karuthedam.
No comments:
Post a Comment