Sunday

"Some slanderous statements made by a man pining for attention.."


പ്രിയപ്പെട്ട രഞ്ജിനി ഹരിദാസ്‌ ,
     ഡെക്കാന്‍ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ചു കണ്ട ഭവതിയുടെ കുറിപ്പ് വായിക്കുകയും അതിനു മുന്‍പ് മഞ്ച് സ്റാര്‍ സിങ്ങര്‍ ഫൈനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും പിന്നീട് ഏഷ്യാനെറ്റ്‌  മുറിച്ചു മാറ്റിയ ശേഷം സംപ്രേഷണം ചെയ്യുകയും ചെയ്ത ജഗതി ശ്രീകുമാറിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്ത ഒരു ശരാശരി മലയാളി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് കൊണ്ട് ഏതാനും കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..
      ഏഷ്യാനെറ്റിലെ അവതരകയായത്തിനു ശേഷം ഭവതി ഏതാനും വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനങ്ങള്‍ കണ്ടിട്ടുള്ള ഒരാളെന്ന നിലയില്‍ മലയാള ഭാഷയോട് ഭവതി ചെയ്തു കൊണ്ടിരിക്കുന്ന ക്രൂരതകള്‍ ക്ഷമിക്കവുന്നതോ കണ്ടില്ലെന്നു നടിക്കാവുന്നതോ അല്ല , എന്ന് തുറന്നു പറയട്ടെ..ഭവതിയെ വീണ്ടും മലയാളികള്‍ക്ക് മുന്നിലേക്ക്‌ തള്ളി വിടുന്ന ഏഷ്യാനെറ്റിനും തന്റെ മലയാളം നന്നാക്കില്ല എന്ന് വാശിയുള്ളത് പോലെ വള്‍ഗര്‍ ആയ ഭാഷ പ്രയോഗം ആവര്‍ത്തിക്കുകയും ചെയ്യുന്ന ഭാവതിക്കും ഇക്കാര്യത്തില്‍ തുല്ല്യ ഉത്തരവാദിത്വം ആണുള്ളത് .ഗുജറാത്തികളും,പഞ്ചാബികലുമായ ഐ എ എസ്,ഐ പി എസ് ഉദ്യോഗസ്ഥന്മാര്‍ വരെ മൂന്നു മാസം കൊണ്ട് മലയാളം വെള്ളം പോലെ പറയാന്‍ പഠിക്കുന്ന കേരളത്തിലാണ് അശ്ലീലം എന്ന് വിശേഷിപ്പിക്കേണ്ട തരത്തിലുള്ള മലയാള പ്രയോഗത്തിലൂടെ ഭവതി വിലയടുന്നത്...
"I was the victim of an individual who took advantage of his right to freedom of speech to publicly
embarrass and ridicule me.."

  എന്ന് ഭവതിയുടെ കുറിപ്പില്‍ കണ്ടു.ആരാധ്യനായ ജഗതി ശ്രീകുമാര്‍ ചില അവതാരകമാരെ കുറിച്ചാണ് അവിടെ പരാമര്‍ശിച്ചത്.രഞ്ജിനി ഹരിദാസ്‌ എന്നാ അവതാരകയെ അദ്ദേഹം പരാമര്‍ശിചിരുന്നില്ല.മലയത്തില്‍ വേറെയും ടിവി ചനെലുകളും അതിലൊക്കെ ഡസന്‍ കണക്കിന് റിയാലിറ്റി ഷോകളും മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന അവതാരകമാരും ഉണ്ടെന്നത് ഭവതി മറക്കുകയും ജഗതി ശ്രീകുമാര്‍ തന്നെ ഒരു സിനിമയില്‍ പറഞ്ഞത് പോലെ " അത് എന്നെ ഉദ്ദേശിച്ചാണ്,എന്നെത്തന്നെ ഉദ്ദേശിച്ചാണ്,എന്നെ മാത്രം ഉദ്ദേശിച്ചാണ് "..എന്ന് വിലയിരുത്തി അദ്ദേഹം (മിസ്റ്റര്‍ മൂണ്‍ ) ഭവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പ്രഖ്യാപിച്ച് പത്രത്തില്‍ ലേഖനമെഴിതിയത്  ഭവതി അവകാശപ്പെടുന്ന തരത്തിലുള്ള ഒരു പ്രോഫഷനലിസമോതോലിക്കട്ടിയോ ഭാവതിക്ക് ഇല്ല എന്നതിന് തെളിവാണ്.

"Moreover, all this happened on national television !! " 

 ഏഷ്യാനെറ്റിനെ നാഷണല്‍ ടെലിവിഷന്‍ എന്ന് വിശേഷിപ്പിച്ചത് എന്ത് അര്‍ത്ഥത്തില്‍ ആണെന്ന്നു മനസ്സിലായില്ല..പൊട്ടക്കിണറ്റിലെ തവള ഇതാണ് വിശാലമായ ലോകം എന്ന് പ്രഖ്യാപിക്കുന്നത് പോലെയാണെങ്കില്‍ പോട്ടെ ..സാരമില്ല..മറിച്ച് ഏഷ്യാനെറ്റ്‌ ആണ് നാഷണല്‍ ടെലിവിഷന്‍  എന്ന് വിശ്വസിച്ചിട്ടാണെങ്കില്‍ ഭവതിക്ക് തെറ്റ് പട്ടി എന്നറിയിക്കട്ടെ..ദൂരദര്‍ശന്‍ എന്ന് പേരുള്ള ഒരു ചാനലാണ് നാഷണല്‍ ടെലിവിഷന്‍ എന്നാ പേരില്‍ സര്‍ക്കാര്‍ കാണിച്ചു കൊണ്ടിരിക്കുന്നത്.ദേശീയ ബോധമുള്ള ഒരു പൌരി എന്നാ നിലയില്‍ ഭവതി ഇക്കാര്യത്തിലുള്ള ഭവതിയുടെ നിലപാട് പുനപരിശോധിക്കണമെന്ന് അപേക്ഷിക്കുന്നു..

"The man question ,who from now i shall refer to as Mr. moon, clearly overstepped the limits of what to say when and where,and to my agravation , had no regard or respect for the event at hand or the people concerned.."

ജഗതി ശ്രീകുമാര്‍ (മിസ്റ്റര്‍ മൂണ്‍) എവിടെ എന്ത് എങ്ങനെ പറയണം എന്നറിയാത്ത ഒരു വിടുവായനാണ് എന്നാണ് ഭവതി ഉധേഷിചിരിക്കുന്നത് എന്ന് തോന്നുന്നു.ജഗതി ശ്രീകുമാര്‍ മലയാളികളെ സംബന്ധിച്ച് പറയേണ്ടത് എവിടെയും വെട്ടിത്തുറന്നു പറയുന്ന മഹാനടനാണ്. ജഗതിയെ പോലുള്ള ഒരു താരത്തെ ക്ഷണിക്കുമ്പോള്‍ അദ്ദേഹം ആരാണെന്നും എന്ത് സംസാരിക്കുമെന്നും ഒരു മുന്‍ധാരണയെങ്കിലുംഏഷ്യാനെറ്റിലെ ഭവതിയുടെ സുഹൃത്തുക്കള്‍ക്ക്‌ ഉണ്ടാവേണ്ടതായിരുന്നു ..
  
  അദ്ദേഹം സംസാരിച്ചത് പ്രേക്ഷകര്‍ക്ക്‌ വേണ്ടിയും ജനങ്ങള്‍ക്ക്‌ വേണ്ടിയുമാണ് എന്ന് ഭവതിക്ക് മനസ്സിലാവണമെങ്കില്‍ ആ പ്രഭാഷണം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വേഗവും കുതിപ്പും കാണണം.അവരെല്ലാം ജഗതി ചേട്ടന് കയ്യടിക്കുന്നത്  ഭവതി കേള്‍ക്കുന്നില്ലേ??? ജഗതി ചേട്ടന് കുഴപ്പമുണ്ടെങ്കില്‍ തീര്‍ച്ചയായും നല്ലൊരു ശതമാനം മലയാളികള്‍ക്കും കുഴപ്പമുണ്ട്.ചിലപ്പോള്‍ ഭവതി മാത്രമാവാം ശരി.പക്ഷെ ,ഭൂരിപക്ഷത്തിന്റെ അഭിപ്രായം വിജയിക്കുന്ന ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും  ഭവതി മാനിക്കുന്നു എന്നാദ്യമേ പറഞ്ഞ നിലയ്ക്ക് ജഗതി ചേട്ടന്‍ പറഞ്ഞ കാര്യങ്ങളെ അപകീര്‍ത്തികരമെന്നു കരുതി തള്ളിക്കളയാതെ നന്നാവാന്‍ പരിശ്രമിക്കണമെന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം.
" it was further uncomfortable as i had to stand right next to Mr.moon hearing him diss me in front of an audience. I had to somehow smile through the excruciating process and then continue on as if nothing happened.."

    മുകളില്‍ പറഞ്ഞത് പോലെ അവതാരക എന്നാരെങ്കിലും പറഞ്ഞാല്‍ അത്  ഭവതിയെപറ്റിയാണ്  എന്ന മിഥ്യാധാരണയില്‍ നിന്നുണ്ടായ പ്രശ്നമാണ്.പിന്നെ സ്മില്‍ എന്ന് പറയാവുന്ന തരത്തിലുള്ള ചിരിയായിരുന്നില്ല ഭാവതിയുടെത്..ഗംഭീരമായ ചമ്മളില്‍ നിന്നുരുത്തിരിഞ്ഞ "വെടലച്ചിരി" എന്ന വിഭാഗത്തില്‍പെട്ട എന്തോ ഒന്നിനെയാണ് ഭവതി സ്മൈല്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നത് .സ്മൈല്‍ എന്നാ വാക്കിനോടുള്ള വെല്ലുവിളിയായി ഞാനിതിനെ കാണുന്നു.

"Some slanderous statements made by a man pining for attention.."

  ജഗതി ശ്രീകുമാറിന്റെ അഭിപ്രായപ്രകടനത്തെ ഭവതി വിലയിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.ജഗതി ശ്രീകുമാറിന് മഞ്ച് സ്റാര്‍ സിങ്ങര്‍ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ നിന്നും അറ്റന്‍ഷന്‍ സംബധിക്കേണ്ട ഒരു സാഹചര്യം സംജാതമായിട്ടില്ല എന്നാ സത്യം ഭാവതിക്കറിയില്ലെന്കിലുംജഗതി ജഗതിമയം,ജഗതി vs ജഗതി,എന്നിങ്ങനെയുള്ള പരിപാടികളിലൂടെ റേടിംഗ് കൂട്ടാന്‍പരിശ്രമിച്ചു കൊണ്ടിരിക്കുന്ന മലയാളത്തിലെ ടിവി പ്രൊഡ്യൂസര്‍മാര്‍കറിയാം. അറിവില്ലായ്മയും വിഡ്ഢിത്തവും ഒരു കുറ്റമല്ല..എന്നാല്‍ വിവരക്കേടിന്റെ മുകളില്‍ പടുത്തുയര്‍ത്തിയ തത്വശാസ്ത്രങ്ങള്‍ ഒരു മാധ്യമത്തിലൂടെ വിളമ്പുന്നത് വായനക്കാരോട് ചെയ്യുന്ന ദ്രോഹമാണ്..ജഗതി ശ്രീകുമാര്‍ ഭവതിയുടെ വാക്കുകളില്‍ so called brilliant actor മാത്രമായിരിക്കാം , എന്നാല്‍ കുറ്റങ്ങളും കുരവുകലുമുള്ള ഞങ്ങള്‍ നെറികെട്ട മലയാളികളെ സംബന്ധിച്ചിടത്തോളം  അദ്ദേഹം മഹാനടനാണ്, അക്ഷരാര്‍ത്ഥത്തില്‍ ഒരു ലെജന്‍ഡ് ആണ്.
  
   അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനത്തോട്  വ്യക്തിപരമായി എനിക്കും യോജിപ്പാണ്.പ്രേക്ഷകര്‍ക്ക്‌ വേണ്ടി ആണ് അദ്ദേഹം സംസാരിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ജഗതി ശ്രീകുമാറിന് അത് സാധിച്ചത് , അദ്ദേഹം ഭവതി പറയുന്നത് പോലെ  so called brilliant actor ആയത് മലയാളത്തിലെ ടിവി ചാനലുകളും മാധ്യമങ്ങളും കൂടി പ്രൊമോട്ട് ചെയ്തതിന്റെ ഫലമായിട്ടു അല്ലാത്തത് കൊണ്ടാണ്. മാധ്യമങ്ങളുടെ മുന്നില്‍ നട്ടെല്ല് വലച്ചു നില്‍ക്കുന്ന കലകാരന്മാര്‍ക്കിടയില്‍ നിവര്‍ന്നു നിന്ന് സംസാരിക്കുന്ന ജഗതി അധികപ്രസംഗിയാണെന്ന് സോ കോള്‍ഡ്‌  അധികപ്രസംഗിയായ ഭാവതിക്ക് തോന്നുന്നെങ്കില്‍ അത് ഏതോ പഴയ തിയറിയുടെ പ്രതിപ്രവര്‍ത്തനമാണ്.

ജഗതി ശ്രീകുമാറിന്റെ വിമര്‍ശനത്തെ വിശാലമായി അര്‍ത്ഥത്തില്‍ കണ്ടു സ്വയം മെച്ചപ്പെടാന്‍ പരിശ്രമിക്കാതെ അതിനെ വ്യക്തിപരമായ ആക്രമണമായി കണ്ടു അദ്ധേഹത്തെ ചവിട്ടി താഴ്ത്താനും പ്രൊഫഷനലിസത്തെപ്പറ്റി പസംഗിക്കാനും ഭവതി ശ്രമികുന്നത് ലേഖനത്തിലുടനീളം കാണാം..അഹങ്കാരവും അഭിനവനിഷേധി ഇമേജും നല്ലതാണ്..അത് നിലനിര്‍ത്താനുള്ള  ചങ്കൂറ്റവും വ്യക്തിത്ത്വവും ഉള്ളവര്‍ക്ക് മാത്രം.ഇംഗ്ലീഷ്‌ അറിയാത്ത ഒരു മലയാളി അവന്റെ ജങ്ക് ബ്ലോഗില്‍ എന്നെ അപകീര്‍ത്തിപ്പെടുത്തി  എന്ന മട്ടില്‍ നെക്സ്റ്റ് വീക്ക്‌ അനതെര്‍ ലേഖനം  എഴുതരുതേ എന്നഭ്യര്‍ത്ഥന...വിശ്വസ്തതയോടെ....

             ഒരു ബിലോ ആവറേജ് ബ്ലഡി മല്ലു..

        
Reference :- 

                                                             

Saturday

പ്രിയപ്പെട്ട ജോണ്‍സന്‍ ..ആദരാഞ്ജലികള്‍ ...







ജോണ്‍സന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെ  എനിക്കോര്‍ത്തെടുക്കാന്‍ കഴിയുന്നത് ആ ഗാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഓര്‍മകളും ചിത്രങ്ങളും കണ്ണീരും ഗന്ധവുമോക്കെയാണ് ..
ഓരോ ഗാനവും അനുഭവങ്ങളുടെ പ്രപഞ്ഞമാനെനിക്ക് ..ആ ചെറിയ മനുഷ്യന്‍ കടന്നു പോകുമ്പോള്‍ 
നഷ്ടബോധത്തെക്കള്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ വാരിക്കൂട്ടി നെഞ്ചോടു ചേര്‍ത്ത് വയ്ക്കാനും 
ആര്‍ത്തിയോടെ വീണ്ടും വീണ്ടും കേള്‍ക്കാനുള്ള ആവേശമാണ് തോന്നുന്നത്...







Pin Nilavin Poo Vidarnnu - Veendum Chila Veettukaryangal (1999) KJ Yesudas







Samooham - Thoomanjin - YouTube2.flv






Sooryamsu oro vayalpoovilum - Pakshe ( 1994 )






Iniyonnu Paadu Hridayame






Madhuram Jeevamrutha Bindu - song from the movie - Chenkol (1993)







devanganangal kayyozhinja tharakam






THane poovita mohan.wmv






Urvashi Sreenivasan best Song - maya ponmaane






poothalam valam - Kalikkalam






Pathimey Maranjathenthe (Pavam Pavam Rajakumaran, 1990)





Doore Doore Saagaram... From Varavelpu






Mandara cheppundo






Mainaka Ponmudiyil - Mazhavil Kaavadi ( 1989 )








 Melle Melle Mukhapadam Thelothukki - Oru Minna Minunginte Nurungu Vettam (1987) KJ Yesudas







Aakashamake kanimalar









Aadi Vaa Katte - Koodevide?











Friday

Anna Hazare's movement is anti-social justice, man..

 The anti-curruption movement led by Anna Hazare has found huge support across the country.But several prominent dalit activists,intellectuals as well as those writing regularly on dalit issues have severally castigated the movement.They say it is casteist in nature and against representative democracy.
 A dalit columnist says team Anna seems to have a profound contempt for constitutionalism. The Anna Hazare phenomenon is leading us to the rejection of representative democracy itself.The movement is an upper caste uprising against india's political democracy.That apart vesting so much power in the lokpal,a non-elected person, could lead to a dangerous situation.
 A hyderabad based dalit - bahujan thinker (kancha ilaiah) offers similar views."The Anna movement is an anti-social justice ,marvadi movement..the dalits ,tribals,OBC's and minorities have nothing to do with it..We oppose it"
 Dalit activists insist that corruption means much more than just bribes and kickbacks."For us casteism is corruption ,caste - discrimination is corruption ,not filling up reserved seats as per constitutional norms is also corruption..Is Anna and his team willing to talk about all these???" Says Anoop kheri, coordinator of Insight Foundation ,that helps Dalit and adivasi students in higher education.

 The movement has raised fears among Dalits,adivasis and minorities that similar methods can be used to create laws against them in future..