Thursday

സ്ത്രീ വിമോചനമെന്ന മിഥ്യ..

          ഇന്നു കാണുന്ന സ്ത്രീ വിമോചന പ്രസ്ഥാനം പുരുഷ നിര്‍മിതമാണ്.അത് പുരുഷന്റെ ഗൂഡാലോചനയുടെ ഫലമാണ്.ഒരു പുരുഷനും സ്ത്രീയെ വേണ്ടെന്നു വയ്ക്കാനാവില്ല.പുരുഷന് സ്ത്രീയെ അനുഭവിക്കണം. എന്നാല്‍ അതോടൊപ്പം വരുന്ന ഉത്തരവാദിത്വം ഏല്‍ക്കാന്‍ വയ്യ.അതുകൊണ്ട് പുരുഷന്‍ ലോകത്താകമാനമുള്ള സ്ത്രീകളെ സ്വതന്ത്രരാവാന്‍ പ്രേരിപ്പിക്കുന്നു..വളരെ സൂക്ഷ്മമായ ഒരു ഉപായമാണിത്..വളരെയേറെ സ്ത്രീ മനസ്സുകള്‍ ഇതില്‍ ആകൃഷ്ടരായിട്ടുണ്ട്.

         നിങ്ങള്‍ക്കറിയാമോ? പുരുഷനും സ്ത്രീക്കും തുല്യത വേണമെന്ന് ആദ്യം പറഞ്ഞത് സ്ത്രീയായിരുന്നില്ല..തുല്യതാവാദം മുള പൊട്ടിയത് പുരുഷ മനസ്സിലാണ്.പുരുഷന് തനിക്ക് ആവശ്യമുള്ളതെല്ലാം നേടിയെടുക്കാനുള്ള വിരുതുണ്ട്.അതുകാരണം അവന്റെ ആവശ്യങ്ങള്‍ പലതും " തന്‍റെ ആവശ്യമാണ്‌,താന്‍ അതു ചെയ്യേണ്ടതാണ്.." എന്ന് സ്ത്രീയെ കൊണ്ട് തോന്നിപ്പിക്കാന്‍ അവനു സാധിക്കുന്നു.

        മുമ്പും അങ്ങനെയായിരുന്നു കാര്യങ്ങള്‍.അന്നവന്‍ പറഞ്ഞു.." സ്ത്രീ പരിശുദ്ധയാണ്,ദേവതയാണ്. പുരുഷനോ? വൃത്തികെട്ടവന്‍..നീചന്‍.."ഇങ്ങനെ പുരുഷന്‍  സ്ത്രീയെ ഉന്നത ശ്രേണിയില്‍ പ്രതിഷ്ഠിച്ചു. അവളെ പൂജിച്ചു .അതവളെ കീഴ്പ്പെടുത്താനുള്ള  ഉപായമാനെന്നു  അവള്‍ക്കു മനസ്സിലായില്ല.

      ഉന്നത ശ്രേണിയില്‍ സ്വയം കണ്ട സ്ത്രീ, താന്‍ പുരുഷന്‍ പറയും പോലെ ദൈവികത്വമുള്ളവളാനെന്നു കരുതി.അപ്പോള്‍ പുരുഷന്‍ ചെയ്യുന്ന പോലെ അവള്‍ക്കു ചെയ്യാനാവില്ലെന്ന് വന്നു.അവളുടെ അഹംബോധം അവളെ അതിനു അനുവധിച്ചില്ല. ഉയര്‍ന്ന ശ്രേണി അവളുടെ അഹംബോധത്തെ തൃപ്തിപ്പെടുത്തി.താന്‍ അമ്മയാണ്‌,ദിവ്യത്വമുള്ളവളാന്‍..തനിക്ക് പുരുഷനേക്കാള്‍ ഔന്നിത്യമുണ്ട്‌.പുരുഷന്‍ വിലക്ഷ്ണന്‍,പിഴച്ചവന്‍..അവനോടു പൊറുക്കാം..

     അങ്ങനെ അവളുടെ അഹംബോധത്തെ അവന്‍ പാട്ടിലാക്കി.അഹംബോധം ഒരിക്കല്‍ വഴിപ്പെട്ടാല്‍ നിങ്ങള്‍ കുടുങ്ങി.ആ ഇരിപ്പില്‍ നിന്ന് പിന്നെ നിങ്ങള്ക്ക് വ്യതിചാലിക്കാനാവില്ല.സമത്വം അപ്പോള്‍ ഒരു വീഴ്ചയാകും.തുല്യത നേടാന്‍ നിങ്ങള്ക്ക് താഴെയിരങ്ങേണ്ടി വരും..അങ്ങനെ പുരുഷന്റെ വിരുതിനു കീഴടങ്ങി സ്ത്രീ വിവാഹം വരെ കന്യകയായി.പരിശുദ്ധയായി കഴിഞ്ഞു.

     കാലം മാറി, കാര്യങ്ങള്‍ മാറി.ഇപ്പോള്‍ പടിഞ്ഞാറ്,പുരുഷന്‍ സ്ത്രീയെ സ്വതന്ത്രയാകാന്‍ പ്രേരിപ്പിക്കുകയാണ്.കാരണം പുരുഷന് സ്വന്തം ഭാര്യയെ മാത്രമല്ല കൂടുതല്‍ സ്ത്രീകളെ വേണം.അതിനാവശ്യമായ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കണം.പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കാനുള്ള മാര്‍ഗം സ്ത്രീക്കും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ലഭ്യമാക്കുകയാണ്.അതുകൊണ്ട് അവന്‍ അവളോട് പറയുന്നു.."നിങ്ങള്‍ സ്വതന്ത്രരാകണം..ഞങ്ങള്‍ക്കൊപ്പം തുല്യത നേടണം..".

    ഇപ്പോള്‍ വനിതാ വിമോചനക്കാര്‍ അതു ആവര്‍ത്തിക്കുകയാണ്.സ്വാതന്ത്ര്യത്തിനും തുല്ല്യതയ്ക്കുമായി
ആര്‍ത്തുവിളിക്കുകയാണ്.പക്ഷെ അവരറിയുന്നില്ല ,തങ്ങള്‍ വീണ്ടും കെണിയിലകപ്പെട്ടെന്ന്‍.
 ഇതിനെ ആഴത്തില്‍ പരിശോധിച്ചാല്‍ നിങ്ങള്‍ അത്ഭുതപ്പെടും.പുരുഷ മനസ്സ് കൗശലം നിറഞ്ഞതും സ്ത്രീ മനസ്സ് കൂടുതല്‍ നിഷ്കളങ്കവുമാണ്.
സ്ത്രീക്ക് അത്രയും തന്ത്രപ്രധാനമായും,രാഷ്ട്രീയമായും ചിന്തിക്കാനാവില്ല.അവള്‍ എന്നും പുരുഷനെ വിശ്വസിച്ചു. ഈ സ്ത്രീ വിമോച്ചനക്കാര്‍ക്കും സത്യത്തില്‍ പുരുഷനെ വിശ്വാസമാണ്.അവരുടേത് പുരുഷന് അനുകൂലമായ നിലപാടാണ്.സ്ത്രീ സ്വതന്ത്രയായിരിക്കുക.അപ്പോള്‍ പുരുഷന് ഒരു ബാധ്യതയും ഉണ്ടായിരിക്കില്ല.കുട്ടികളുടെ ഉത്തരവാദിത്വത്തില്‍ നിന്നവന് ഒഴിഞ്ഞു മാറാം.ഒരുതിയോടോത് എക്കാലവും കഴിയേണ്ട.വേണമെങ്കില്‍ നിത്യവും പുതിയ ഇണയെ തേടാം.
  അതുകൊണ്ട് അവന്‍ വീണ്ടും വശ്യമായ പദങ്ങള്‍ ചമയ്ക്കുന്നു..
“ ആരും ആര്‍ക്കും ബാധ്യതയാവരുത്.എല്ലാവരും കെട്ടുപാടുകള്‍ ഇല്ലതെയാവനം ജീവിക്കണ്ടത്.പോസ്സസ്സിവ്‌ ആകരുത്.അസൂയ പാടില്ല.”
ഇത്തരം വേദാന്തം മുന്‍പും അവന്‍ അവതരിപ്പിച്ചതാണ്.അന്നും സ്ത്രീ അതില്‍ വീണു.ഇപ്പോഴും വീഴുന്നു.അവള്‍ എളുപ്പം വിശ്വസിക്കുന്നു. സ്നേഹം യുക്തിയെക്കാള്‍ എളുപ്പമാനവള്‍ക്ക്.ആസന്നമായതിനെ കുറിച്ചാണ് ഇപ്പോഴും അവള്‍ക്കു ആകുലത.
  പുരുഷന്‍ പക്ഷെ, എപ്പോഴും തന്ത്രപരമായും നയപരമായുമാണ് ചിന്തിക്കുന്നത്.അവന്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു.ഭാവിയിലേക്ക് വേണ്ടി ആസൂത്രണം ചെയ്യുന്നു. സ്ത്രീ പ്രുഷന് തുല്ല്യയായിരിക്കണം.എന്ന് വച്ചാല്‍ അവള്‍ക്കു വീട്ടിലോ കുടുംബത്തിലോ,മാതൃത്വതിലോ കുട്ടികളിലോ താല്പര്യമുണ്ടാവരുത്. അവളുടെ താല്പര്യം കവിതയിലും,സാഹിത്യത്തിലും,ചിത്രകലയിലും,സാഹിത്യതിലുമായിരിക്കണം.
  ഇപ്പോള്‍ വനിതവിഭാഗങ്ങള്‍ ഒത്തുചേര്‍ന്നു ലോകമനസ്സാക്ഷിയെ ഉണര്‍ത്താനുള്ള ശ്രമത്തിലാണ്.അവരുടെ ശ്രമങ്ങള്‍ക്ക് ഒരു ഒറ്റ ഉധേശ്യമെയുള്ള്‌ു..സ്ത്രീത്വത്തിന്റെ ആഴത്തിലുള്ള ചിലത് നശിപ്പിക്കുക.അപ്പോള്‍ മാത്രമേ സ്ത്രീക്ക് പുരുഷനോട് മത്സരിക്കാന്‍ കഴിയൂ.വിമോച്ചനക്കാരുടെ മുഖത്ത് നിങ്ങള്ക്ക് ഒരിക്കലും മൃദുലത കാണില്ല.നിങ്ങള്ക്ക് പുരുഷനോട് മത്സരിക്കുകയും,പുരുഷനോളം ശക്തിയുണ്ടെന്നു തെളിയിക്കുകയും വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഏതാണ്ടൊക്കെ പുരുഷനെ പോലെ ആയിരിക്കെണ്ടാതുണ്ട്. അങ്ങനെയായാല്‍ അതൊരു നഷ്ടമായിരിക്കും.കാരണം മനുഷ്യരാശിയുടെ പ്രതീക്ഷ സ്ത്രീയുടെ മൃദുലതയിലാന്‍..പുരുഷന്റെ കഠിനതയിലല്ല.
  സ്ത്രീയില്‍ സ്വഭാവികമായത് ഗര്‍ഭപാത്രമാണ്.കുഞ്ഞിനു വേണ്ടി കുടുംബത്തിന് വേണ്ടി ദാഹിക്കുന്ന ഗര്‍ഭപാത്രം.വീട് കാണാവുന്ന ഗര്‍ഭപാത്രമാണ്.സ്ത്രീക്ക് വീട്ടില്‍ താല്പര്യമില്ലതാവുമ്പോള്‍ ഗര്‍ഭാശയത്തിലും താല്പര്യമില്ലതാവുന്നു..കുട്ടികളിലും താല്പര്യമില്ലാതാവുന്നു. അതു സ്വാഭാവികമായും അവളെ സ്വവര്‍ഗാനുരാഗിയാക്കി മാറ്റുന്നു.
  വനിതാവിമോചനക്കാരുടെ പ്രതിഷേധങ്ങളും അലര്‍ച്ചകളും തീര്‍ത്തും വികൃതമാണ്.അതു പ്രതിഫലിപ്പിക്കുന്നത് പുരുഷമാനസ്സിന്റെ ഏറ്റവും നീചമായ വശമാണ്.
  ലോകത്താകമാനമുള്ള സ്ത്രീകളോട് എനിക്ക് പറയാനുള്ളതിതാണ്. നിങ്ങളുടെ ഈ സ്ത്രീ വിമോചന പ്രസ്ഥാനം നിങ്ങള്ക്ക് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല..അതു ഒരു കൂട്ടം അവിവേകി പെണ്ണുങ്ങളുടെ കൈയിലാണ്.അവര്‍ പ്രതിലോപകാരികള്‍ ആണ്. വിപ്ലവകാരികളല്ല..
 
 
    



























No comments:

Post a Comment