Thursday

പ്രണയത്തിലെ വിപ്ലവം..

       കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം..ചിന്തകള്‍ വേറിടുന്നു എന്ന് വീണ്ടും തോന്നിയപ്പോള്‍..ഞാന്‍ വന്നു..ഇക്കഴിഞ്ഞ കുറച്ചു കാലം..ഞാന്‍ ജീവിതത്തില്‍ കടന്നു പൊയ്ക്കൊണ്ടിരുന്ന  തിരക്കഥ മോശമായിരുന്നില്ല..ഒരു നിസ്സഹായ മനുഷ്യന്‍റെ കുറവുകള്‍ ഞാന്‍ നന്നായി ആസ്വദിച്ചു..അതില്‍ കുറച്ചു നനവ്‌ ഉണ്ടായിരുന്നു..കുറെ മധുരവും..

       ഞാന്‍ നന്നായിട്ട് പ്രണയിച്ചു...ഒന്നല്ല..മൂന്ന് സുന്ദരി കുട്ടികളെ..ഓരോ പ്രണയത്തിനും ഓരോ ഭാവമായിരുന്നു..പക്ഷെ എല്ലാം ഒന്നിച്ചു അനുഭവിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്നാണ് തോന്നിയത്.
പണ്ടെങ്ങോ തേടിയലഞ്ഞിട്ടും ആഗ്രഹിച്ചിട്ടും കിട്ടാതിരുന്ന നനുത്ത സ്നേഹതോടുള്ള പ്രതികാരം വളരെ ആവേശത്തോടെ ഞാന്‍ തുടങ്ങി വച്ചത്..
പിന്നീടു നാള്‍ വഴികളില്‍ ഞാന്‍ പോലും അറിയാത്ത ഏതോ വഴികളിലൂടെ ആ പ്രണയങ്ങള്‍ എന്നെ നയിച്ചു..ചിലപ്പോഴോക്ക്കെ ഒരു ഒരു കുളിര്‍ക്കാറ്റു പോലെ..ചിലപ്പോഴൊക്കെ ഏതൊക്കെയോ മേഘങ്ങളുടെ മട്ടിയിലിരുന്നു പെയ്യാന്‍ കൊതിക്കുന്ന മഴത്തുള്ളികളെ പോലെ..അതിന്റെ ഭാവാങ്ങള്‍ മാറിക്കൊണ്ടിരുന്നു..

      നിഷ്കളങ്കമായ മിഴികളും..നിശബ്ദമായ പാദങ്ങളും എന്നെ കൊണ്ടുപോയത് എവിടെയെന്നു എനിക്കിന്നും അറിയില്ല..പ്രണയത്തിന്റെ  ഭാവങ്ങളില്‍ എന്റെ പ്രതികാരം ഉരുകിയൊലിച്ചു പോയി..മനസ്സിലെ കനലുകള്‍ വെറും ചാരമായി..പിന്നെയുണ്ടായതൊക്കെയും ശരിക്കും പ്രണയമായിരുന്നു..വിപ്ലവമില്ലാത്ത എന്നിലെ കാമുകന്‍..ആറു മാന്‍ മിഴികളിലെയും പ്രണയമില്ലാതെ പറ്റില്ലായിരുന്നു...ദീപ്തമായ പ്രണയം..പിന്നീട് ഒരിക്കലും എന്നെ സന്തോഷിപ്പിച്ചില്ല..നേടിയതൊന്നും നഷ്ടപ്പെടാന്‍ .. നഷ്ടപ്പെടുത്താന്‍ ഞാന്‍ ഒരുക്കം ആയിരുന്നില്ല..കാലം ഒരു കരുനയുമില്ലാതെ ഉരുണ്ടു കൊണ്ടിരുന്നു..

       കുറ്റബോധം എന്നെ നിരാശനാക്കി. എന്നോടൊപ്പം ഓരോ ദിവസവും പ്രണയവും എന്റെ കാമുകിമാരും വളര്‍ന് കൊണ്ടിരുന്നു..കളങ്കമുള്ള മിഴികളും നിശബ്ദ പാദങ്ങളും മാത്രമായി..ഒരിക്കല്‍ പോലും അവര്‍ തമ്മിലറിഞ്ഞില്ല..പക്ഷെ പിന്നെടെപ്പോഴോക്കെയോ..എന്റെ മൂന്ന് പ്രണയങ്ങളുടെ ഭാവവും ഒന്നായി..കാഠിന്യം കൊണ്ട് ഞാന്‍ വീര്‍പ്പു മുട്ടി..
രാത്രികള്‍ പാട് പെട്ട് കടന്നു പൊയ്ക്കൊണ്ടിരുന്നു..

       എപ്പോഴൊക്കെയോ വന്ന നിരാശകളില്‍ നിന്ന് എനിക്ക് തോന്നിയ പ്രതികാരം പ്രണയമായി വളര്‍ന്നപ്പോള്‍..ആഗ്രഹിക്കാതെ കിട്ടിയ പ്രണയം അവരെയും പ്രതികാര വിവശരാക്കിയിരുന്നു..പ്രണയത്തോടുള്ള പ്രതികാരം പോലെ അവര്  പ്രണയിച്ചു കൊണ്ടിരുന്നു..പക്ഷെ ഒരിക്കലും കിട്ടുന്നവന്‍ മാത്രം അത് അറിഞ്ഞില്ല..പ്രണയത്തിനു വ്യക്തിത്വവും ഇല്ലെന്നു മനസ്സിലാക്കേണ്ടി വരുമോ..അതായിരിക്കുമോ പ്രണയത്തിലെ വിപ്ലവം..

No comments:

Post a Comment