Monday

Steve Job by Walter Isaacson - A Review..


Steve jobs believed that people do judge a book by its cover. So it is not surprising that the cover of job's biography,aptly titled steve jobs,has a black and white picture of him,looking at you intendly, and unblinking.

  Great men inspire great biographies,steve jobs, the man who founded apple computers and agonized over his products in a maddening way,never left anything unattended.Jobs was a man of control.Ask bill gates,then ask apple lovers.whether it is design detail or having his version of the world,Jobs planned and demanded the best.In walter Isaacson,former chairman of the CNN and managing editor of Time Magazine,jobs found the right man to put together his story.But be warned , this is hardly a paid job.
   Unlike many of us Jobs knew a lot of things.such as that he was nearing death and had to rush through whatever he wanted to do in the extra time he had been given.Result is the biography,Steve Job's world view was often,may,almost black and white.In colour,too,he preffered Black and White as the cover of the biography testifies.The pictures included in the book ,all, again in Black and White,convey the colourful nature of Job's personality.He yielded against his will rarely,as when U2's Bono asked for a special ipod edition in Black. 
    Unlike many of us Jobs did not know many things.Such as who is father was. Jobs had an amazing life, a life that would have been almost impossible in india.He was put for adoption by his biological parentsand jobs did not know for many years who was his father.The sense  of abandonment shaped his life to a certain extent.As much as iMac,iPod,iPhone and i Pad were American ,Jobs too was truly American.Circumstances did not deter him and he had the ability to push the envelore allthe time.In this,the reality distortion field ,did the trick.Only jobs could  have been demanding to a frustrating extent and get what he wanted from his people.
Jobs founded apple in 1976.He was 21.at 19,jobs spent seven months in india in search of a guru.What have you been doing when you were 19 and 21??
I'm not a digital citizen,nor am i an iPhone or iPad user.But to read hoe jobs built the Apple and pushed boundaries in his guest for innovation is an exciting and enlightening experience.
Jobs was a difficult man to work with and live with.Both the dessembling and trhe truth telling were simply different aspects of his Nietzschean attitude that ordinary rules did not apply to him,notes biographer Isaacson who was also authored the biographies of Albert Einstine and Benjamin franklin.
  To many of us ,Apple represented the acme of consumerism.then you read Jobs telling his girl friend Egan Jennifer that it is important to avoid attachment to material objects."Our consumer desires are unhealthy,he told her ,and to attain enlightenment you need to develop a life of nonattachment and non materialism.Wasn't he defying that phylosophy,Egan asked ,by 
making computers and other products that people coveted??
Isaacson writes : "Throughout his career, Jobs liked to see himself as an enlightened rebel pitted against evil empires,a Jedi warrior or Buddist samwari fighting the forces of darkness.."
  with the publication of the biography,many things such as job's refusal to take treatment for his cancer and his obsession with his fruity diet are quit well known now.One thing ,however,you should not miss is Jobs reflection on his legecy,in his own words.In it jobs says : "Peope don't know what they want until you show it to them.That's why I never rely on market research.Our task is to read that are not on the page.."
  That's something that you can chew on..
Title :Steve Jobs
Author : Walter Isaacson
Publisher : Little,brown,(in India) hachette,India
Price :799/-      


Saturday

മലയാളി നാരിമാരുടെ നഗ്നത - ഒരവലോകനം..


മലയാളി ബ്ലോലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയങ്ങളാണ് സ്ത്രീ നഗ്നത, കേരള മന്ത്രിപുത്രന്മാരുടെ പെണ്‍വാണിഭം, എം എല്‍ എ പുത്രിയുടെ അഴിഞ്ഞാട്ടം, പബ്ബിലെ തുണിയുരിയല്‍ തുടങ്ങിയവ. 

നഗ്നത ഒരു ആഭാസമാണ് എന്ന് പറയുക വയ്യ. അത് ദര്‍ശിക്കുന്നവന്റെ ചിന്താഗതി പോലെയിരിക്കും. 
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മനുഷ്യന്‍ വസ്ത്രം ധരിച്ചിരുന്നില്ല. പിന്നീട് മരവുരിയായി. അങ്ങിനെ മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ വസ്ത്രധാരണം ജീവിതത്തിന്റെ ഒരു ഭാഗമായി. നമ്മുടെ നാട്ടിലും എല്ലാ ജാതിയിലും പെണ്ണുങ്ങള്‍ മാറ് മറച്ചിരുന്നില്ല. 
എന്നാല്‍ മലയാളി വളര്‍ന്നതോടെ അല്ലെങ്കില്‍ സമൂഹം പുരോഗമിച്ചതോടെ മാറ് മറക്കാനുള്ള ശീലം മലയാളിക്കുണ്ടായി.
എന്നാലും പുരുഷന്മാര്‍ അര്‍ദ്ധ നഗ്നരായിരുന്നു (ഇപ്പോഴും).

നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചുള്ള വസ്ത്രധാരണ രീതിയായിരുന്നു 
അത്. വൈദേശിക ആക്രമണങ്ങള്‍ മലയാളിയുടെ സദാചാര ബോധത്തെയും ഇല്ലാതെ ആക്കി എന്ന് വേണം പറയാന്‍. 
മറക്കാത്ത മാറ് കണ്ടാല്‍ അവനു കണ്ട്രോള്‍ ഇല്ലാതെയായി. അതിനാല്‍ പെണ്ണുങ്ങള്‍ മാറ് മറച്ചു തുടങ്ങി. ഇപ്പോള്‍ പെണ്ണുങ്ങള്‍ക്ക്‌ കണ്ട്രോള്‍ പോകുന്ന സ്ഥിതിയാണ്. അധികം താമസിയാതെ ആണുങ്ങളും മാറ് മറക്കേണ്ടി വരും.

ആറു മാസം മഴയിലും വിയര്‍ക്കുന്ന വേനലിലും മുണ്ട് ആണ് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം. എന്നാല്‍ ഇന്ന് സായിപ്പിന്റെ വസ്ത്രധാരണ രീതിയും അറബിയുടെ വസ്ത്രധാരണ രീതിയും നാം പകര്‍ത്തുകയാണ് ( പ്രൊഫഷണല്‍ ഇസത്തിന്റെ പേരിലും മതത്തിന്റെ പേരിലും) .
കൊടും ശൈത്യത്തില്‍ നിന്ന് രക്ഷനേടാനാണ് സായിപ്പ് ടൈയും കോട്ടും ധരിക്കുന്നത്. ചൂടുള്ള മണല്‍ക്കാറ്റില്‍ നിന്നും രക്ഷ നേടാനാണ് അറബി വെള്ള വസ്ത്രം കൊണ്ട് മൂടിക്കെട്ടുന്നത്. അവരുടെ നാട്ടിലത് ശരീര സംരക്ഷണത്തിന് ആണ്. നാം അത് പകര്‍ത്തിയാല്‍ എന്താകും സ്ഥിതി.
ഷര്‍ട്ടും പാന്റും ധരിക്കുന്നതിനോട് ഈയുള്ളവന്‍ എതിരല്ല. കോട്ടും ടൈയും മൂടികെട്ടലും വേണമോ എന്ന് ചിന്തിക്കുക.
താന്‍ ധരിച്ച വസ്ത്രം ഏതായാലും ആത്മ വിശ്വാസത്തോടെ ധരിക്കണം.
ഒരു കോണകം മാത്രമേ ഉടുത്തുള്ളൂ എങ്കിലും ആത്മവിശ്വാസം വിടരുത്.
എന്നാല്‍ നമുക്ക് ഇല്ലാതെ പോയത് അതല്ലേ. എല്ലാം മൂടികെട്ടിയാലും 
ആരെന്കിലും തന്റെ ആന്തരിക ഭാഗങ്ങള്‍ കാണുന്നുവോ എന്ന തോന്നല്‍
ആത്മ വിശ്വാസക്കുറവാണു വ്യക്തമാക്കുന്നത്. 

ഇവിടെയാണ്‌ നമ്മുടെ നാരിമാരും മദാമ്മകളും തമ്മിലുള്ള വ്യത്യാസം.
നേരിയ ഒരു അടിവസ്ത്രം മാത്രമേ ധരിച്ചുള്ളൂ എങ്കിലും മദാമ്മ ആത്മവിശ്വാസമുള്ളവള്‍ ആണ്. സാരിയുടുത്താലും ചുരിദാര്‍ അണിഞ്ഞാലും നമ്മുടെ നാരിക്ക് സംശയം പുരുഷന്മാര്‍ തന്റെ അവയവങ്ങള്‍ ശ്രദ്ധിക്കുന്നുവോ? ( കാമാന്ധരായ പുരുഷന്മാര്‍ ഉള്ളത് കൊണ്ടാകുമോ?) ചിന്തിക്കുക.
പാന്റും ജീന്‍സും ഒരു കോമണ്‍ വസ്ത്രമാണ് മദാമ്മമാര്‍ക്ക് എന്നാല്‍ നമ്മുടെ നാരിമാര്‍ അവ ധരിച്ചാല്‍ കാണാന്‍ നല്ല ആള്‍ക്കൂട്ടം. 
എന്ത്കൊണ്ട്? ചിന്തിക്കുക




Reference :  Karuthedam.

വേട്ടമൃഗം..


പിന്നെയും സന്തോഷ് പണ്ഡിറ്റ് ! ആ മനുഷ്യനെപ്പറ്റി എഴുതുന്നതിന് ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ലാത്തിനാല്‍ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെപ്പറ്റി, കലാകാരനെപ്പറ്റി, മലയാളത്തിലെ ഏറ്റവും ചിലവു കുറഞ്ഞ സിനിമയെപ്പറ്റി ചില അടിസ്ഥാനവിവരങ്ങള്‍ പങ്കുവയ്ക്കുന്നു. പണ്ഡിറ്റിന്റെ ചോരകുടിച്ച് വിശപ്പടക്കാനിറങ്ങിയിരിക്കുന്ന മനുഷ്യമൃഗങ്ങള്‍ക്കും വായിക്കാം. പണ്ഡിറ്റിനെപ്പറ്റി അടിക്കടി പോസ്റ്റുകളിടുന്നതില്‍ പ്രതിഷേധമോ ധാര്‍മികരോഷമോ ഉള്ളവര്‍ക്ക് വായന ഇവിടെ വച്ചവസനിപ്പിക്കാം. 

സന്തോഷ് പണ്ഡിറ്റ്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയില്‍ ജനിച്ചു (വയസ്സ് ചോദിക്കരുത്). അച്ഛന്‍ ഇറിഗേഷന്‍ വകുപ്പിന്‍ കുറ്റിയാടി പ്രോജക്ടില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന അപ്പുണ്ണി പണ്ഡിറ്റ്. അമ്മ സരോജിനി അമ്മ (ഇരുവരും മരിച്ചുപോയി). മൂത്ത സഹോദരിയുണ്ട് (വിവാഹിതയാണ്). വിദ്യാഭ്യാസ കാലത്ത് തന്നെ അച്ഛനോടൊപ്പം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള സന്തോഷ് പണ്ഡിറ്റ് വിവിധ ഭാഷകളും പഠിച്ചു. സ്‌കൂളില്‍ മലയാളം മീഡിയത്തിലാണ് പഠിച്ചത്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്ന് ഡിഗ്രി എടുത്ത സന്തോഷ് പണ്ഡിറ്റ് തന്റെ ക്രെഡിറ്റിലുള്ള എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള വിവിധ ഡിപ്ലോമകള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നെടുത്തിട്ടുള്ളതാണ്.
കോഴിക്കോട് ടൗണിലാണ് സന്തോഷ് പണ്ഡിറ്റിന്റെ വീട്. ആറു വര്‍ഷം മുമ്പ് വിവാഹിതനായ സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ കോഴിക്കോട്ടെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഗാന്ധിയനായ സന്തോഷ് തന്നെയാണ് കക്കൂസ് കഴുകുന്നതുള്‍പ്പെടെയുള്ള വീട്ടുജോലികള്‍ എല്ലാം ചെയ്യുന്നത്. വിവാഹമോചനം നേടിയ ഭാര്യയോടൊപ്പമാണ് മകന്‍. എന്നാല്‍ കൃഷ്ണനും രാധയും എന്ന സിനിമയിലെ ‘അംഗനവാടിയിലെ ടീച്ചറെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷിന്റെ മകനാണ്. ആ ഗാനരംഗത്തില്‍ സന്തോഷിനോടൊപ്പം മകന്‍ നൃത്തം ചെയ്യുന്നുമുണ്ട്. സന്തോഷ് ഇപ്പോള്‍ മറ്റൊരു വിവാഹത്തെക്കുറിച്ചുള്ള ആലോചനയിലാണ്.
ഇറിഗേഷന്‍ വകുപ്പില്‍ ഓവര്‍സിയറായ സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് ലീവെടുത്തിരിക്കുകയാണ്. സിനിമയില്‍ രാശി തെളിഞ്ഞാല്‍ വിആര്‍എസ് എടുക്കാനും ആലോചനയുണ്ട്. ക്രിക്കറ്റാണ് സന്തോഷിന്റെ ഇഷ്ടകായികവിനോദം. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് പ്രിയതാരം. ഇഷ്ടനടന്‍: മോഹന്‍ലാല്‍, നടി: കരീന കപൂര്‍. പ്രിയദര്‍ശന്റെ ‘ചിത്രം’ ആണ് ഇഷ്ട സിനിമ.
വീടും പറമ്പും വിറ്റ പണം കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് സിനിമയെടുക്കാനിറങ്ങിത്തിരിച്ചത്. കോഴിക്കോട്ട് ബ്രെയിന്‍സ് എഡിറ്റിങ് സ്റ്റുഡിയോ നടത്തുന്ന ജയപ്രകാശിനെ കണ്ട് ചെലവു കുറച്ച് സിനിമയെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ചാപ്പാ കുരിശില്‍ ഉപയോഗിച്ച കാനന്‍ 7ഡി ക്യാമറയെക്കുറിച്ച് ജയപ്രകാശാണ് സന്തോഷിനോടു പറയുന്നത് ചുരുങ്ങിയ നാള്‍ കൊണ്ട് 70,000 രൂപയ്ക്ക് സ്റ്റില്‍ വിത്ത് എച്ച്ഡി വിഡിയോ ഓപ്ഷനുള്ള കാനന്‍ സെവന്‍ ഡി ക്യാമറയും പതിനായിരം രൂപയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് സിഗ്മ ലെന്‍സും സംഘടിപ്പിച്ച് സന്തോഷ് പണ്ഡിറ്റ് വീണ്ടും ജയപ്രകാശിന്റെ അടുത്തെത്തി. നാല് ലൈറ്റുകള്‍ മാത്രമുപയോഗിച്ച് അവര്‍ സ്റ്റാന്‍ഡ് ഇല്ലാതെ ക്യാമറ തോളില്‍ വച്ച് ഷൂട്ടിങ് തുടങ്ങി.
വീട്ടിലെ കംപ്യൂട്ടറില്‍ തനിയെ ചെയ്തു പഠിച്ച എഡിറ്റിങ്ങും മിക്‌സിങ്ങും തുടങ്ങി എല്ലാ ജോലികളും സ്വയം ചെയ്ത് സിനിമ സെന്‍സര്‍ ബോര്‍ഡിനു മുന്നിലെത്തിച്ചു. മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളൊക്കെയും കണ്ട് സെന്‍സര്‍ ചെയ്യുന്ന ബോര്‍ഡ് അംഗങ്ങള്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍ ഒരു തകരാറും കണ്ടില്ല. ചിത്രം സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കൊടുത്തു. സിനിമ തിയറ്ററുകളിലെത്തി. വിജയം കണ്ടു തുടങ്ങിയതോടെ ഗോകുലം ഗോപാലന്റെ വിതര കമ്പനി സിനിമയുടെ വിതരണം ഏറ്റെടുത്തു. സൂപ്പര്‍ ഹിറ്റില്‍ നിന്നു മെഗാഹിറ്റിലേക്കുള്ള യാത്രയിലാണ് കൃഷ്ണനും രാധയും എന്ന ട്രെന്‍ഡ് സെറ്റര്‍ പരീക്ഷണചിത്രം.
തന്നെ വച്ചു തമാശയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തമാശയ്ക്കുള്ള വക നല്‍ക നല്‍കണമെന്നു നിര്‍ബന്ധമുള്ള, തന്നെ വെല്ലുവിളിക്കുന്നവര്‍ക്കു മുന്നില്‍ തല കുനിക്കില്ലെന്നു വാശിയുള്ള, ജനം കൂക്കിവിളിക്കുന്ന കൃഷ്ണനും രാധയും താന്‍ പഠിക്കാനെടുത്തതാണെന്നു പറയുന്ന സന്തോഷ് പണ്ഡിറ്റ് കേരളത്തെ ഇളക്കിമറിക്കുന്ന തെറിവിളി തന്റെ മാര്‍ക്കറ്റിങ്ങിന്റെ വിജയമാണെന്നു പറയുന്നു. ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ് എന്ന രണ്ടാമത്തെ സിനിമ ഇതിനെക്കാള്‍ മികച്ചതായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നുമുണ്ട്.
സന്തോഷ് പണ്ഡിറ്റ് മനോരോഗിയാണെന്നു വിശ്വസിക്കുന്നവരോട് ഒരേയൊരു ഡയലോഗ്- മനോരോഗിയായ സന്തോഷ് പണ്ഡിറ്റിന് ഇത്രയൊക്കെ സാധിക്കുമെങ്കില്‍ അമ്പരപ്പിക്കും വിധം നോര്‍മലായ നിങ്ങള്‍ക്ക് എന്തൊക്കെ സാധ്യമാക്കാം.അതുകൊണ്ട് സ്വന്തം കഴിവിലും അധ്വാനത്തിലും വിശ്വസിച്ച് ജീവിതത്തില്‍ മുന്നേറുക.സ്വയം മറന്നുപോകാതിരിക്കാന്‍ സന്തോഷിന്റെ ഡയലോഗ് ഭിത്തിയില്‍ എഴുതിയൊട്ടിച്ചു വയ്‍ക്കുക- ‘നീ വലിയവനാകാം എന്നു കരുതി ഞാന്‍ ചെറിയവനാകണം എന്നര്‍ഥമില്ല’.ശുഭരാത്രി.




Reference : Berly Thomas.