Monday

എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്

വിന്‍സെന്‍ഷ്യന്‍ സഭാ ജീവിതത്തിലെ  പൊരുത്തക്കേടുകളാലും ഒറ്റപ്പെടലുകളാലും മുറിവേറ്റ് സഭയുടെ ചെലവില്‍ എം എ സോഷ്യോലജിയും എം എഡും മറ്റുമെടുത്തു സ്വതന്ത്രനായി ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി കരയാംപറമ്പ്കാരന്‍ മുന്‍ഫാദര്‍ ഷിബു കെ പി യുടെ ഗ്രീന്‍ ബുക്സ്‌ ആത്മകഥ , എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്,നമുക്കറിയാവുന്ന ആത്മീയപല്ലിടകുത്തലുകള്‍ വിവരിക്കുന്നു. 146 പേജുകള്‍ കുമ്പസാര രഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള  പല ഗോസിപ്പുകളും , പാരക്കഥകളും തന്‍സുരക്ഷാക്കഥകളും വിവരിച്ചിട്ടും ഷിബു ആത്മീയ സ്വാതന്ത്ര്യം നേടിയോ എന്നാ സംശയം പുസ്തകത്തിന്റെ മാത്രം പോരായ്മയല്ല.പിന്നെന്തിനു ഗ്രീന്‍ ബുക്സ്‌ കൃഷ്ണദാസ്‌ ഈ തുറന്നെഴുതലിനു മുതിര്‍ന്നു എന്നാണെങ്കില്‍ അത്തരമൊരു കാലമാണല്ലോ നാമിപ്പോള്‍ പിന്നിടുന്നത് എന്ന് സമാധാനം.
   പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയതിനു ശേഷം സിഎംഎ  സഭയില്‍ ചേര്‍ന്ന ഷിബുവിനെ അരയില്‍ പട്ട കെട്ടുന്ന സഭയില്‍ എന്തിനു ചേരണം എന്നാ കാരണം പറഞ്ഞു ഒരു പുരോഹിതന്‍ വിന്‍സെന്‍ഷ്യല്‍ സഭയില്‍ ചേര്‍ത്തു.മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം നടത്തുന്ന സന്ന്യാസ സമൂഹമാണ് വിന്‍സെന്‍ഷ്യല്‍ സഭ . സെമിനാരി ജീവിതത്തിലെ ഗുണ്ടായിസവും അടിമപ്പണിയും വിവരിക്ക്‌ുന്ന ഷിബുവിലെ താത്വികനും സാമൂഹ്യ ശാസ്ത്രജ്ഞനും കൂടെക്കൂടെ തലപോക്കുന്നുമുണ്ട്. സെമിനാരിയിലെ സുരക്ഷാ ജീവിതം ഒരാളെ യഥാര്‍ത്ഥ വെല്ലുവിളികളില്‍ നിന്ന് ഒളിചോടാനെ സഹായിക്കു. സഭാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഒരാള്‍ ഉപയോഗശൂന്യമായാല്‍ ചണ്ടി പൂലെയാവുമെന്നൊക്കെ ഷിബു പറയുന്നു..
   സെമിനാരിയിലെ കക്കൂസ് കുഴിയിലേക്ക് വിറകു ലോറി ചെരിഞ്ഞു വിറകു മുഴുവന്‍ "അച്ചന്‍കുഞ്ഞുങ്ങള്‍" കയറ്റേണ്ടി വന്നതോര്‍ത്ത് ഇപ്പോഴും  ഛ്ര്‍ദ്ദി വരുമെന്നെഴുതിയ ഷിബു പില്‍ക്കാലത്ത്  മൂന്നു നാല് വാഹനാപകടങ്ങള്‍ സഹിച്ചത് ദൈവ പരിപാലനമായി കരുതുന്നു.
ബെഡ്സോറും പിടിച്ചു കിടന്ന ഷിബുവിനെ സഭാംഗങ്ങള്‍ തിരിഞ്ഞു നോക്കിയില്ലെന്നത്  40 ല്‍ താഴെ പ്രായമുള്ളപ്പോള്‍ സഭ വിടാന്‍ ഷിബുവിനെ പ്രേരിപ്പിച്ച ഘടകമാണ്.
  പുരോഹിത പരിശീലനകാലത്തെ പ്രാരംഭഘട്ടത്തിലോന്നായ നൊവിഷിയേറ്റും മറ്റും വിവരിക്കുമ്പോള്‍ ഷിബു കാട്ടുന്ന വിഷടാംഷക്കണ്ണ്‍ പിന്നീട് ലോപിച്ച് വരുന്നു..അത് കാഴ്ചപ്പാടിന്റെ കുഴപ്പമായി വായനക്കാര്‍ ശരിധരിക്കില്ലെന്കില്‍ ഷിബുവിന്റെ ഭാഗ്യം..
   തുറന്നു പറച്ചിലില്‍ നമ്മള്‍ കാണുന്ന  കഥാപാത്രങ്ങള്‍ - അച്ചന്‍റെ വീടിലാരോക്കെയുണ്ടെന്നു നോവിഷ്യെട്ടു ഗുരുവിനോട് തിരിച്ചു ചോദിച്ചവന്‍,ശവാസന ധ്യാനരീതി ഇഷ്ടപ്പെട്ട് ഉറങ്ങുന്ന വിദ്വാന്മാര്, സര്‍ജറി കഴിഞ്ഞു കാലു ശരിയയിട്ടും പരിലാലനകള്‍ക്കായി വീല്‍ചെയര്‍ തുടരുന്ന അച്ചന്‍.പൂനയിലെ പേപ്പല്‍ സെമിനാരിയില്‍ റാഗിംഗ് ഭാഗമായി കണ്ണ് കെട്ടി തലയണ യുദ്ധം നടത്തുന്ന  ജൂനിയര്‍ - സീനിയര്‍കാര്, ഓഷോ പാര്‍കില്‍ പോയി രമിക്കുന്ന അച്ചന്‍കന്യാസ്ത്രീക്കുഞ്ഞുങ്ങള്‍,സമ്മാനമായി കിട്ടുന്ന ഭക്ഷണപദാര്‍ഥ്ങ്ങള്‍ ഒറ്റയ്ക്ക് കക്കൂസില്‍ പോയി കഴിക്കുന്ന അച്ചന്‍,തുടങ്ങിയവരെ ഉദ്ദേശിച്ചാകാം പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഈ ആത്മകഥാകഥനതിന്റെ പാരായണപരതെയെക്കുറിച്ച്  പറഞ്ഞത്..
   പുരോഹിതപട്ടത്തിന് ശേഷം മുരിങ്ങൂര്‍ ഡിവൈന്‍ല്‍ ജോലി ചെയ്ത ഭാഗം നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്.പത്തു വര്ഷം മുന്‍പ് അവിടെ പോയ ഒരാള്‍ ഇപ്പോള്‍ പോയാലും അന്ന് കേട്ടത് തന്നെ കേള്‍ക്കാം. പക്ഷെ നമുക്ക് അറിയാന്‍ സാധ്യത ഇല്ലാത്ത ഒരു കുമ്പസാരരഹസ്യം ഷിബു വെളിപ്പെടുത്തുന്നു..മാനന്തവാടി രൂപതയില്‍ വച്ച് പോപ്പുലര്‍ മിഷന്‍ ധ്യനത്തിനിടെ ഒരു ചേച്ചി കുംബസാരിച്ചത് അവര്‍ ഒരു പെന്തകോസ്ത് പാസ്റെര്‍ അവരുടെ സഭയില്‍ നിന്ന്  പുറത്തുപോകാനൊരുങ്ങിയ ഒരു പെണ്‍കുട്ടിയെ കൊന്നതിനു സാക്ഷ്യം വഹിച്ചു എന്നാണ്..
    മാസം അയ്യായിരം രൂപ വരുമാനമുള്ള വൈദികര്‍ ഇടവക ഭരണത്തിന്റെ മൂന്നാം വര്ഷം ബൈക്കും ടിവിയും വാങ്ങുന്നതെങ്ങനെയെന്നു ചോദിച്ചുഷിബു പറയുന്നു,നാല് കുര്ബാനയ്ക്കുള്ള കാശ് വാങ്ങി ഒറ്റക്കുര്ബ്ബനയില്‍ ഒതുക്കിക്കളയും..ഏതെന്കിലും ഒരു വിശുദ്ധന്റെ പേരില്‍ ഒരു നൊവേന തുടങ്ങിയാലും മതി.
 അച്ചന്‍പണി ഉപജീവനമാര്‍ഗമായി,കരുതുന്നവര്‍,ദാസ്യമാനോഭാവക്കാര്‍,സുഖസുരക്ഷാന്വേഷകര്‍,
എന്നിവരുടെയിടയില്‍ നിന്നും രക്ഷപ്പെട്ട ഷിബു പറയുന്നത് സഭയിലെ 70% പേരും മന്ദബുദ്ധികളാണെന്നാണ്. ബുദ്ധിമാന്മാര്‍ പിന്‍സീറ്റിലിരുന്നു ഡ്രൈവ് ചെയ്യുന്നു.
   ഡീക്കന്‍പട്ടം സ്വീകരിക്കാന്‍ മനശ്ചാഞ്ചല്യം തോന്നിയ ഷിബു ദൈവത്തിന്റെ മുന്നില്‍ വയ്ക്കുന്ന ഡിമാണ്ട് ബാലിശമാണ്.മുറിക്കു പുറത്തിറങ്ങുമ്പോള്‍ രണ്ടു കന്യാസ്ത്രീകളെ കാണിച്ചു തരണെ എന്നാണ്. ആ ലക്ഷണം ചോദിക്കല്‍. ഷിബു സ്റ്റെയര്‍കയ്സില്‍ നിന്നിറങ്ങിയതും രണ്ടു കന്യാസ്ത്രീകള്‍ നടന്നു പോകുന്നത് കണ്ടു.
    പൌരോഹിത്യജീവിതത്തെ ജന്മി-കുടിയാന്‍ ബന്ധമായി വിശേഷിപ്പിക്കുന്ന ഷിബുവിന്റെ അച്ചന്‍പട്ടത്തിന് പോക്കറ്റിലെ 3000 ചെലവാക്കി ബിഷപ്പിന് കഴിക്കാന്‍ വാങ്ങിയ പലഹാരങ്ങള്‍ ഗായകസംഘം തിന്നത് വലിയ മുറിവാണ് ഷിബുവിനിന്നും!! എം എട് കഴിഞ്ഞു സഭ മഹാരാഷ്ട്രയിലെ പ്രൈമറി സ്കൂളില്‍ പഠിപ്പിക്കാന്‍ നിയോഗിച്ചത് കുറച്ചിലാണ്, അനുസരണം വ്രതമായി അഭ്യസിച്ച ഷിബുവിന്. എവിടെയാണ് ബഹു : മുന്‍അച്ചാ നിങ്ങളുടെ സമര്‍പ്പണം ???
    പുസ്തകത്തുടക്കത്തില്‍ സിസ്റ്റര്‍ ജെസ്മി പ്രശംസിച്ച ഷിബുവിന്റെ നിര്‍ദേശങ്ങളില്‍ ഒന്ന് 21 വയസായത്തിനു ശേഷം മതി സെമിനാരി പ്രവേശനം എന്നാണു.അങ്ങനെയാണെങ്കില്‍ ശിബുവിനെപ്പോലോരാള്‍സെമിനാരിയില്‍ ചേരുമായിരുന്നോ?? ഷിബു പറയും പോലെ കാലം ഉത്തരം പറയട്ടെ..
  ഒരു സംശയം കൂടി : ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ ട്രിപ്പ്‌ ഇട്ടു എന്ന് പറയുന്നു ഷിബു..ഡിറിപ്  അല്ലേ സര്‍ അത്??ഗ്രീന്‍ ബുക്സാണോ ഷിബുവാണോ ഇതിനുത്തരം പറയുക.!!


No comments:

Post a Comment