Thursday

മിനിമം യോഗ്യത


ഉടന്‍ ആരംഭിക്കുന്ന ബുദ്ധിജീവി വെബ്‍സൈറ്റിലേക്ക് ആനുകാലിക മലയാള സിനിമയെപ്പറ്റി റിവ്യൂ നടത്തുന്നതിന് നല്ല മലയാളത്തില്‍ കഠിനവാക്കുകളറിയാവുന്ന,ഒരു ഉന്മാദമൂര്‍ഛയില്‍ മിനിമം രണ്ടു കിലോമീറ്ററെങ്കിലും ടൈപ്പ് ചെയ്തു കൂട്ടാന്‍ കഴിയുന്ന മനോരോഗികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.സന്തോഷ് പണ്ഡിറ്റിനെ യു ട്യൂബ് പ്രേക്ഷകര്‍ താരമാക്കിയതുപോലെ ടിയാനെ ബുദ്ധിജീവിയായ വെബ്‍സൈറ്റ് എഡിറ്റര്‍ നിഷ്ടകളങ്കമായെന്ന മട്ടില്‍ പ്രോല്‍സാഹിപ്പിക്കുകയും വായനക്കാരുടെ വെറുപ്പ് പരമാവധി വാങ്ങിക്കൂട്ടി പ്രശസ്തനാക്കുകയും ചെയ്യുന്നതായിരിക്കും.
അപേക്ഷകര്‍ക്കു മിനിമം യോഗ്യത എന്നൊന്നില്ല.എങ്കിലും കോമണ്‍സെന്‍സ് ഉണ്ടാവരുത് എന്നത് നിര്‍ബന്ധമാണ്. സ്വന്തമായി ഒരു സീന്‍ എഴുതാനോ എഴുതിയ സീന്‍ ചിത്രീകരിക്കാനോ ശേഷിയുണ്ടാവരുത്.രണ്ടു കൊച്ചുകുട്ടികള്‍ മണ്ണില്‍ കളിക്കുന്ന രണ്ടു സെക്കന്‍ഡുള്ള ഷോട്ടിനെപ്പോലും പ്രകൃതിവിരുദ്ധവും ദളിത് വിരുദ്ധവും മതവിരുദ്ധവുമായി വ്യാഖ്യാനിക്കാനും വ്യക്തമായി എഴുതി പിടിപ്പിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.ആയിരം പേര്‍ കാണുന്ന സിനിമയുടെ റിവ്യൂ പതിനായിരം പേരെക്കൊണ്ടു വായിപ്പിക്കാനും ആ റിവ്യൂവിനെപ്പറ്റി അയ്യായിരം പേരെക്കൊണ്ട് പ്രതികരണം എഴുതിക്കാനും ആ പ്രതികരണങ്ങള്‍ അന്‍പതിനായിരം പേര്‍ക്കു ഷെയര്‍ ചെയ്യാനും അത്തരത്തില്‍ റിവ്യൂ എഴുതുന്ന ആള്‍ക്കും ബുദ്ധിജീവി വെബ്‍സൈറ്റിനും പ്രയോജനം ഉണ്ടാകുന്ന തരത്തില്‍ വേണം റിവ്യൂ ചമയ്‍ക്കാന്‍ (സന്തോഷ് പണ്ഡിറ്റ് അപേക്ഷിക്കേണ്ടതില്ല).
അപേക്ഷക്കിനാഗ്രഹിക്കുന്നവര്‍ മനസ്സില്‍ വയ്ക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
1.നല്ല സിനിമകള്‍ എണ്‍പതുകളോടെ അവസാനിച്ചു.
2.പത്മരാജനാണ് മലയാളത്തിലെ ഏറ്റവും വലിയ സംവിധായകപ്രതിഭ.
3.വാണിജ്യസിനിമകളാണ് സിനിമയുടെ ശാപം.
4.സ്വന്തമായി സിനിമ ഉണ്ടാക്കാന്‍ വിവരമുളള ആരും മലയാളത്തിലില്ല.
5.തൊണ്ണൂറുകള്‍ക്കു ശേഷം വന്നിട്ടുള്ള എല്ലാ മലയാള സിനിമകളും ഇംഗ്ലിഷ് സിനിമകളുടെ കോപിയാണ്.
6.ജനങ്ങള്‍ ഇഷ്ടപ്പെടുന്ന സംവിധായകരെല്ലാം ഫ്രോഡുകളാണ്.
7.ഹിറ്റാവുന്ന സിനിമകളുടെ പ്രേക്ഷകര്‍ ലോ ക്ലാസ് പുഴുക്കള്‍ ആണ്.
8.എല്ലാ സിനിമയും ദളിത്-ന്യൂനപക്ഷ പീഡനം ആണ് ഉദ്ദേശിക്കുന്നത്.
9.സ്ത്രീയെ ചവുട്ടിയരക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളേ മലയാള സിനിമയില്‍ ഉണ്ടാവൂ.
10.ആരും ശ്രദ്ധിക്കാത്ത സിനിമകള്‍ നല്ല സിനിമകളാണ്.
ഇനി പറയുന്ന യോഗ്യതകള്‍ പ്ലസ് ആയി പരിഗണിക്കും.
1.ഏത് സീന്‍ കൊടുത്താലും അതിനെ നാലായി വ്യാഖ്യാനിക്കാനുള്ള കഴിവ്:- സിനിമയെ അതുണ്ടാക്കിയവനെ ഭയപ്പെടുന്ന തരത്തില്‍ വ്യാഖ്യാനിക്കാനുള്ള കഴിവാണ് ഒരു നീരുപകന്റെ ആയുധം.സൂര്യന്‍ ഉദിച്ചു വരുന്ന സ്റ്റാറ്റിക് ഷോട്ടിനെപ്പോലും നാലു തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നവനായിരിക്കണം നിരൂപകന്‍. ഉദാഹരണത്തിന് സൂര്യനെ കടന്നുപോകുന്ന കറുത്ത പക്ഷി, സവര്‍ണരുടെ ജീവിതത്തില്‍ ഒരു ദളിതനുയര്‍ത്തുന്ന വെല്ലുവിളിയെ ആണ് സൂചിപ്പിക്കുന്നതെന്നും,സൂര്യന്‍ കടലില്‍ താഴുന്നത് കാണിക്കുന്നതിലൂടെ ബ്രാഹ്മണ്യത്തെ മുക്കിക്കൊല്ലുന്നതിന്റെ സംതൃപ്തിയാണ് സംവിധായകന്‍ നേടുന്നതെന്നും,ഇരുട്ടില്‍ തീരത്തേക്ക് മെല്ലെ അലയടിക്കുന്ന തിരമാല- നിസ്സഹായയായി മലര്‍ന്നു കിടക്കുന്ന തീരത്തിന്റെ മാറില്‍ ചുംബിക്കുന്ന തിരമാലകളുടെ അഭിനിവേശം കാണിക്കുന്നതിലൂടെ യുവതലമുറയെ വഴിതെറ്റാന്‍ പ്രേരിപ്പിക്കുന്നു എന്നും വിവിധ തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയണം.
2.സിനിമയെ ഒരിക്കലും സിനിമയായി കാണാതിരിക്കാനുള്ള കഴിവ്:- സിനിമ എന്ന മാധ്യമത്തെ സിനിമയായി കാണാനോ ആസ്വദിക്കാനോ ശ്രമിച്ചാല്‍ പോയി.അതിനെ ദളിത് വിരുദ്ധ,ന്യൂനപക്ഷവിരുദ്ധ,സ്ത്രീവിരുദ്ധ പരിപ്രേക്ഷ്യത്തിന്റെ മേലുള്ള കടന്നാക്രമണയായി വേണം കാണാന്‍. ഓരോ സിനിമയും ഇത്തരത്തില്‍ എങ്ങനെ ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവും ആകുന്നുവെന്നാണ് നിരൂപകന്‍ പരിശോധിക്കേണ്ടത്. അല്ലാതെ പാട്ട് നന്നായി, സീനുകള്‍ മനോഹരമായി തുടങ്ങിയ അലമ്പ് അഭിപ്രായങ്ങള്‍ ഒരിക്കലും പറഞ്ഞുകൂടാ.
3.ഒറിജിനല്‍ ഇംഗ്ലിഷ് സിനിമ കണ്ടെത്താനുള്ള കഴിവ്:- എല്ലാ മലയാള സിനിമയും ഏതെങ്കിലും ഇംഗ്ലിഷ് സിനിമയില്‍ നിന്നു മോഷ്ടിക്കുന്നവയാണ് എന്ന വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും അത്തരത്തില്‍ മലയാളസിനിമയുടെ പ്രേമേയം ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് അതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഇംഗ്ലിഷ്,കൊറിയന്‍,ഫ്രഞ്ച്,സ്പാനിഷ് സിനിമകളുടെ പേരുകള്‍ തപ്പിയെടുത്ത് അതിലേതെങ്കിലും ഒന്നിന്റെ കോപ്പിയാണ് നിരൂപിക്കുന്ന മലയാള സിനിമ എന്നാരോപിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. അങ്ങനെ ചെയ്യുന്നതിലൂടെയേ പത്തിരുനൂറാളുകള്‍ രണ്ടു മാസം ചെയ്ത അധ്വാനം പാഴാണെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും മനോരോഗിയായ നിരൂപകനെക്കാള്‍ ലോകവിവരവും കോമണ്‍സെന്‍സും കുറ‍ഞ്ഞവരാണെന്നും വായനക്കാരെ ബോധ്യപ്പെടുത്താനാവൂ.
ഇത്രയുമായാല്‍ നിങ്ങള്‍ക്ക് ധൈര്യമായി അപേക്ഷിക്കാം.അപേക്ഷകളോടൊപ്പം മലയാള സിനിമയെ നിങ്ങള്‍ എത്ര മാത്രം വെറുക്കുന്നു എന്നു രണ്ടു ഫുള്‍സ്കാപില്‍ കവിയാതെ എഴുതുക.എല്ലാ അപേക്ഷകളും അയക്കേണ്ട വിലാസം.
ദി എഡിറ്റര്‍,
ബുദ്ധിജീ.വി
കട്ടപ്പന,ഇടുക്കി.











Reference : Berly Thomas

Wednesday

ശൂന്യത ഒരു അശ്ലീലമാണോ ?



മന്ത്രി പി.ജെ.ജോസഫ് എസ്എംഎസിലൂടെ ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്ന കേസില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പക്ഷെ പല വാര്‍ത്തകളിലും കാണുന്നത് പി.ജെ.ജോസഫ് ഒരു സ്ത്രീയ്‍ക്ക് അശ്ലീലഎസ്എംഎസ് അയച്ച സംഭവം എന്നാണ്. എന്നാല്‍, സത്യത്തില്‍ സന്ദേശമൊന്നുമില്ലാത്ത ബ്ലാങ്ക് എസ്എംഎസുകളാണ് അദ്ദേഹം അയച്ചിരിക്കുന്നതെന്ന് പരാതിയിലും ബിഎസ്എന്‍എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ റിപ്പോര്‍ട്ടിലും പറയുന്നു. ശൂന്യത പവിത്രവും ദൈവികവുമായ, ആദിയും ആന്ത്യവും സൂചിപ്പിക്കുന്ന നിഷ്കളങ്കമായ അവസ്ഥയല്ലേ ? അതിനെ അശ്ലീലമെന്ന് വിശേഷിപ്പിച്ച് ജോസഫ് സാറിനെ കോടതി കയറ്റുന്നത് നീതിയാണോ ? എന്റെ സംശയം മാത്രമാണ്.
കുറ്റകരമായ എസ്എംഎസ് അയയ്ക്കല്‍ , സ്ത്രീകളെ അധിക്ഷേപിക്കല്‍, മര്യാദലംഘനം,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ് എടുത്തിരിക്കുന്നത്. തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം സ്വദേശിനി സുരഭി ദാസ് നല്‍കിയ പരാതിയില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നത്രേ. ചില ഓണ്‍ലൈന്‍ നിരൂപകന്മാര്‍ സിനിമയെ വ്യാഖ്യാനിക്കുന്നതുപോലെ ശൂന്യമായ മൊബൈല്‍ സ്ക്രീനിലേക്കു നോക്കി വന്ദ്യവയോധികനായ ജോസഫയച്ച എസ്എംഎസുകളെ ഇത്ര ഗംഭീരമായി വ്യാഖ്യാനിച്ചത് മോശമായിപ്പോയി എന്നാണ് എന്റെ അഭിപ്രായം.
എന്റെ സംശയം പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടി സാറിനെതിരേ എന്തോ പറഞ്ഞ വിജിലന്‍സ് ജഡ്‍ജിക്കെതിരേ വികാരഭരിതനായി അത്യുന്നതങ്ങളിലേക്കു കത്തയച്ച ജോസഫിന്റെ ശിഷ്യനും ഗുരുവും ഒക്കെയായ പി.സി.ജോര്‍ജിന് ഈ കേസിലോ കോടതി നടപടിയിലോ യാതൊരു വികാരാധീനതയും തോന്നാത്തത് എന്തുകൊണ്ടാണെന്നാണ്. മാത്രവുമല്ല, പി.ജെ.ജോസഫിനോ അദ്ദേഹത്തിന്റെ എസ്എംഎസുകള്‍ക്കോ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന മട്ടില്‍ ചീഫ് വിപ്പ് എന്തൊക്കെയോ ഇന്നു പറഞ്ഞിട്ടുമുണ്ട്. ഇനിയിപ്പോ ഇത് കറങ്ങിത്തിരിഞ്ഞ് തനിക്കിട്ടൊരു പണി കിട്ടേണ്ട എന്നു കരുതി തനിക്ക് എസ്എംഎസ് അയക്കാന്‍ അറിയില്ല എന്നും പി.സി.ജോര്‍ജ് പറഞ്ഞിട്ടുണ്ട്.ഇതിനു മുമ്പത്തെ പത്രസമ്മേളനത്തില്‍ താനൊരു വിദ്യാര്‍ഥിയാണെന്നും പലതും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞ ആശാനാണ് എസ്എംഎസ് അയക്കാനറിയില്ല എന്നു പറഞ്ഞിരിക്കുന്നത്.ആശാനേ അതു പഠിക്കണം. വല്യ പാടൊന്നുമില്ല. അതറിഞ്ഞാല്‍ വിപ്പ് വരെ എസ്എംഎസ് വഴി കൊടുക്കാന്‍ പറ്റും.
പി.സി.ജോര്‍ജിനറിയില്ലെങ്കിലും അദ്ദേഹത്തിന്റെ മകനും യുവനേതാവും വക്കീലുമായ അഡ്വ.ഷോണ്‍ ജോര്‍ജിന് എസ്എംഎസ് എന്താണെന്നും അത് എന്തിനാണെന്നും അറിയാം. പി.സി.ജോര്‍ജിനെ അപമാനിക്കുന്ന തരത്തില്‍ ഷോണിന്റെ മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് അയച്ച എസ്എഫ്ഐ പൂഞ്ഞാര്‍ ഏരിയ സെക്രട്ടറിക്കെതിരെ ഷോണ്‍ കേസു കൊടുക്കുകയും ഏരിയാ സെക്രട്ടറിയെ ഇന്നു പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ആകെമൊത്തം കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം എസ്എംഎസുകളില്‍ ചുറ്റിത്തിരിയുകയാണ്. മാണിസാറ് അയച്ചിട്ടുള്ള എസ്എംഎസുകള്‍ വിക്കിലീക്ക്‍സിലൂടെ വരാതിരിക്കട്ടെ എന്നാശംസിക്കുന്നു.
ഗുണപാഠം: സ്ത്രീകള്‍ക്ക് എസ്എംഎസ് അയക്കുമ്പോള്‍ അതില്‍ രണ്ട് തെറിയെങ്കിലും ടൈപ്പ് ചെയ്തിരിക്കണം.ഒന്നുമെഴുതാതെ എസ്എംഎസ് അയക്കുന്നത് കുറ്റകരമാണ്. പറഞ്ഞതുപോലെ, ശൂന്യത അശ്ലീലമാണ്. 

Monday

സദ്ഭാവന സത്യഗ്രഹം...


നമ്മുടെ നാട്ടുകാരുടെ ഒരു കാര്യം
സായ്‌പെന്തെങ്കിലും ഒരു ഭംഗിവാക്ക് പറഞ്ഞാല്‍ പിന്നെതീര്‍ന്നു
കണ്ടെത്തലായി,ആഘോഷമായി,അങ്ങനെയങ്ങനെ..

    ലോകം മുഴുവന്‍ സുഖം പകരാനായി ഗുജറാത്തില്‍ ലേറ്റസ്റ്റ് അവതാരമായ പരിശുദ്ധ നരേന്ദ്രമോഡി ഉപവാസം ഇരിക്കുകയാണ്.ഗുജറാത്തിലെപ്പോലെ നല്ല ഭരണം ഇന്ത്യയില്‍ വേറെ വരാനില്ലെന്ന് ചിലര്‍ പറയുന്നു.ആ മണ്ണിലൊഴുക്കിയ ചോരയുടെ കഥകള്‍ പറയുന്നത് വികസനവിരുദ്ധമാണെന്നാണ് സങ്കല്‍പം. മോഡി ന്യൂനപക്ഷവിരുദ്ധനാണെന്ന ആരോപണം കഴുകിക്കളയാന്‍ സത്യഗ്രഹപ്പന്തലില്‍ മുസ്‍ലിം മതചിഹ്നങ്ങളോടു കൂടിയ ആളുകളെ എത്തിച്ചിട്ടുണ്ട്.അവര്‍ മോഡിക്കു വേണ്ടി പ്രാര്‍ഥിക്കുകയും മോഡിയുടെ റിയാലിറ്റി ഷോയ്‍ക്ക് മോടി കൂട്ടുകയും ചെയ്യും.മുസ്‍ലിംകള്‍ മാത്രമല്ല ക്രിസ്‍ത്യാനികളും മറ്റ് സമുദായാംഗങ്ങളും വിശുദ്ധ മോഡിക്കു ചുറ്റും മാര്‍ഗംകളി നടത്തുകയാണ്.
അമേരിക്ക പറഞ്ഞതുപോലെ, ദേശീയരാഷ്ട്രീയത്തില്‍ ഈ മധ്യവയസ്സിലും പിച്ചവച്ചു നടക്കുന്ന രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച് 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനു വേണ്ടിയാണ് ഇന്ത്യയിലെ എല്ലാ ദിനപ്പത്രങ്ങളിലും ഫുള്‍ പേജ് കളര്‍ പരസ്യം കൊടുത്ത് ഇങ്ങനൊരു ഷോ നടത്തുന്നത്.മധ്യവയസ്കനായ സുന്ദരന്‍ രാജ്യത്തെ പ്രധാനപ്രശ്നങ്ങളില്‍ ഇടപെടാനോ മിനിമം അഭിപ്രായം പറയാനോ എങ്കിലും വിവരവും വിവേകവും സമ്പാദിച്ചില്ലെങ്കില്‍ 2014 മുതല്‍ മോഡി ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ ഭരണാധികാരിയായി മാറിയെന്നും വരും.
ഗുജറാത്ത് കലാപത്തെപ്പറ്റി സംസാരിക്കുന്നവര്‍ വര്‍ഗീയവാദികളും വികസനവിരോധികളും ഇന്ത്യയുടെ പൈതൃകം എന്തെന്നറിയാത്തവരും ആണെന്നു വരുത്തിത്തീര്‍ക്കുന്നതിലൂടെ എന്തൊക്കെ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും എത്ര ചോരയൊഴുക്കിയിട്ടുണ്ടെങ്കിലും അതിനു മീതെ കോണ്‍ക്രീറ്റ് പാകി വികസന ഫെസ്റ്റിവല്‍ നടത്തിയാല്‍ മതിയെന്ന പുത്തന് മോഡിഫിക്കേഷന്‍ ഇനി ആക്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഫോര്‍മാറ്റിലായിട്ടുണ്ട്. ഇന്ത്യയില്‍ മനുഷ്യജീവനാണോ വികസനത്തിനാണോ കൂടുതല്‍ വില എന്നു ചോദിച്ചാല്‍ മരിച്ചവരും മരിച്ചവരുടെ ബന്ധുക്കളുമൊഴികെയുള്ളവര്‍ വികസനത്തിനാണെന്നു പറഞ്ഞേക്കും.
മോഡിച്ചായന്‍ പറയുന്നതനുസരിച്ച് സൂനാമിയിലും ഭൂകമ്പത്തിലും ആളുകള്‍ മരിച്ചതുപോലെ സ്വാഭാവികമായ ഒരു പ്രകൃതിദുരന്തമായിരുന്നു ഗുജറാത്ത് കലാപം. അതില്‍ ആളുകള്‍ മരിച്ചതില്‍ അങ്ങേര്‍ക്കു അന്നു വേദനിച്ചു, ഇന്നും വേദനയുണ്ട്. പക്ഷെ വികസനം.. അതു നമ്മള്‍ നടത്തി. അതുകൊണ്ട് പഴയതെല്ലാം മറക്കണം, അങ്ങേരെ പ്രധാനമന്ത്രിയാകാന്‍ സഹായിക്കണം. സാധാരണ മനുഷ്യരെപ്പോലെ പട്ടിണി കിടക്കാനും മുസ്‍ലിം സഹോദരന്മാരെ നോക്കി ചിരിക്കാനും വേണ്ടി വന്നാല്‍ അവരെ ആലിംഗനം ചെയ്യാനുമൊക്കെ തനിക്കു സാധിക്കുമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനും തല്‍സമയസംപ്രേഷണത്തിലൂടെ വിശ്വസിപ്പിക്കാനും വേണ്ടി ഇങ്ങനൊരു ഷോ നടത്താന്‍ പത്തിരുനൂറു കോടി ചിലവാകുമെങ്കിലും മധ്യവയസ്കനായ സുന്ദരന്റെ പൊറോട്ട രാഷ്ട്രീയത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത ലെവലായതിനാല്‍ സംഗതി മുതലാകും എന്നു തന്നെ പ്രതീക്ഷിക്കാം.
സത്യഗ്രഹപ്പന്തലിലെ മോഡിയുടെ സുവിശേഷം ഇങ്ങനെയാണ്. ഏതെങ്കിലും സമുദായം ദുര്‍ബലമാണെങ്കില്‍ ആ സംസ്‌ഥാനത്തെ വികസിതമെന്നു പറയാനാവില്ലത്രേ (ദുര്‍ബലസമുദായത്തെ തുടച്ചുനീക്കുന്നതിലൂടെ ആ പ്രശ്നം പരിഹരിക്കാം).’മുഖ്യമന്ത്രിയെന്ന നിലയില്‍ ആരുടെ വേദനയും എന്റേതുകൂടിയാണ്‌. എല്ലാവര്‍ക്കും നീതി നല്‍കേണ്ടതു സംസ്‌ഥാനത്തിന്റെ ചുമതലയാണ്‌. 2002-ല്‍ ഒട്ടേറെ നിരപരാധികള്‍ കൊല്ലപ്പെട്ടു. സംസ്‌ഥാനത്തു സാധാരണനില കൊണ്ടുവരാന്‍ അന്നു സര്‍ക്കാര്‍ പരിശ്രമിച്ചു. ജനം പഴയതൊക്കെ മറന്നുകഴിഞ്ഞു (മറക്കാത്തവന്‍ അനുഭവിക്കും എന്നാണ് സൂചന). വികസനം എന്നതാണ്‌ ഇപ്പോഴത്തെ മന്ത്രം (കലാപത്തെപ്പറ്റി പറയുന്നവന്‍ വികസനവിരേധിയായി പ്രഖ്യാപിക്കപ്പെടും).2001-ലെ ഭൂകമ്പദുരിതത്തെയും 2002-ലെ കലാപത്തെയും അക്ഷര്‍ധാം ആക്രമണത്തെയും 2008 അഹമ്മദാബാദ്‌ സ്‌ഫോടനത്തെയുമെല്ലാം അതിജീവിച്ച്‌ ചാരത്തില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേറ്റ പാരമ്പര്യമാണു ഗുജറാത്തിന്റേത്‌ (ചാരമാക്കാന്‍ ഓള്‍ ഇന്ത്യ ലെവലിലേക്ക് വ്യാപിക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ എന്നാശംസിക്കുന്നു).വിമര്‍ശകര്‍ എനിക്കുനേരേ കല്ലെറിയുകയാണ്‌. ഞാന്‍ അവ പെറുക്കിയെടുത്ത്‌ അതുപയോഗിച്ചു സംസ്‌ഥാനവികസനത്തിന്റെ ഏണിപ്പടികള്‍ തീര്‍ത്തു (മാങ്ങയുള്ള മാവിലേ ആളുകള്‍ കല്ലെറിയൂ എന്നു സരോജ് കുമാര്‍ പറഞ്ഞിട്ടുണ്ട്).
നരേന്ദ്ര മോഡി ഗുജറാത്ത് കലാപത്തിനു ചുക്കാന്‍ പിടിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ ഒരു സമവായത്തിന്റെ ആവശ്യമില്ല.ഗുജറാത്ത് അങ്ങേര് ന്യൂയോര്‍ക്ക് പോലെയാക്കിയാലും ശരി ചോരയുടെ മണം അങ്ങനെ പെട്ടെന്നു മാറില്ല. അതില്‍ നിന്നൂരാന്‍ വേണ്ടി ഉപവാസമല്ല ഗരുഢന്‍ തൂക്കം നടത്തിയാലും പ്രയോജനപ്പെടില്ല. ഇന്ത്യയിലെ ഒരു ഭരണാധികാരിക്ക് ഏറ്റവും പ്രധാനമായി വേണ്ടത് വികസനം നടത്താനുള്ള ശേഷിയാണോ ജനങ്ങള്‍ക്ക് ഭീതിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള കഴിവാണോ എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. ഉത്തരം നല്‍കേണ്ടത് ജനങ്ങളാണ്. 
ഏറ്റവും പുതിയ വാര്‍ത്ത മോഡി സത്യാഗ്രഹമിരിക്കാന്‍ പോകുന്നു എന്നാണ്. സദ്ഭാവന സത്യഗ്രഹം. വര്‍ഗീയതയെയും ഹിംസയെയും ചെറുക്കാനുള്ള സത്യഗ്രഹം. കോഴിക്കുവേണ്ടി കുറുക്കന്‍ അനുഷ്ടിക്കുന്ന സത്യഗ്രഹം! എങ്കില്‍ ഗോധ്ര സംഭവം മോഡി പറയുന്നതുപോലെ ഒരു ഗൂഢാലോചനയുടെ ഫലമാണെങ്കില്‍ തന്നെ ഒരു സത്യാഗ്രഹം നടത്തി പ്രതികരിച്ചാല്‍ പോരായിരുന്നോ? എന്തിനാണ് 2000 നിരപരാധികളെ മൃഗീയമായി അറുത്തിട്ടത്???


Reference :-
workers forum
berly

'മഞ്ഞവെയിൽ മരണങ്ങൾ'..



തടിമില്ലിനായി വാങ്ങിയ സ്ഥലത്തൊരു കാട്ടുനെല്ലിമരമുണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ, സ്കൂൾവിട്ടുവരും വഴിയതിൽ വലിഞ്ഞുകയറിപ്പറിക്കുന്ന നെല്ലിക്കയും വായിലാക്കിയാണ് വീട്ടിലേക്കുള്ള സൈക്കിൾ സഞ്ചാരം. നെല്ലിക്കയുടെ ചവർപ്പുകൊണ്ട് കണ്ണുപുളിച്ചാലും ഒരു തുള്ളിപോലും തുപ്പിക്കളയാതെ നേരെ വീട്ടിലേക്കൊടി അമ്മ അലൂമിനിയപാത്രത്തിൽ നിറച്ചുവെച്ചിരിക്കുന്ന വെള്ളം സ്റ്റീൽഗ്ലാസുകൊണ്ട് കോരിക്കോരിക്കുടിക്കും. അപ്പോൾ ജോർജ്ജേട്ടന്റെ കടയിലെ കരിമ്പിൻജ്യൂസ് കുടിച്ചപോലെ തൊണ്ടയിൽനിന്ന് മധുരത്തിന്റെയൊരു മഞ്ഞുമല താഴേക്കുരുകിയിറങ്ങും.

ഇന്നാ കുട്ടികളുമില്ല നെല്ലിമരവുമില്ല. അതിന്റെ മുകളിൽ വന്മരങ്ങളെ നിഷ്കരുണം കശാപ്പുചെയ്യുന്ന തടിമിൽ സ്ഥാനം പിടിച്ചിട്ടു കാലങ്ങളേറെയായി. പക്ഷേയിന്ന് ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ' എന്നേയാ പഴയ അമൃതുചുരത്തുന്ന നെല്ലിക്കയുടേ രുചി വീണ്ടുമോർപ്പിച്ചു. ആടുജീവിതത്തിനുശേഷം അതിൽനിന്നും വളരെ വ്യത്യസ്ഥതപുലർത്തുന്നയൊരു കൃതിയാണ് ബെന്യാമിൻ മഞ്ഞവെയിൽ മരണങ്ങളിലൂടെ മലയാളിക്കു സമ്മാനിക്കുന്നത്. വായിച്ചുമുന്നേറുമ്പൊൾ ഒട്ടൊക്കെ ചിന്താക്കുഴപ്പത്തിന്റെ കൈപ്പുനീർ നുകരേണ്ടിവന്നാലും അവസാനമെത്തുമ്പോൾ വായനാസുഖത്തിന്റെ മധുരം നമ്മിലേയ്ക്കൂറിയെത്തും.

കഥാകാരൻ ബെന്യാമിൻ, ബ്ലോഗർ നട്ടപ്രാന്തനടക്കമുള്ള തന്റെ സുഹൃത്തുക്കളോടൊപ്പം നോവലിൽ കഥാപാത്രമാകുന്നു. വിവിധ സംസ്കാരങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ ലോകമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെവിടെയോ ഉള്ള ഡീഗോഗാർഷ്യയെന്ന ചെറുദ്വീപ്. അവിടെ അന്ത്രപ്പേറെന്ന തീർത്തും അപരിചിതനായ വായനക്കാരനിൽ നിന്നും ബെന്യാമിനു ലഭിക്കുന്ന ഇമെയിലൂടെയാണ് കഥയാരംഭിക്കുന്നത്. അന്ത്രപ്പേരിന്റെ ഭ്രമാത്മകമായ ജീവിതത്തിന്റെ അഴിയാക്കുരുക്കുകൾക്കുത്തരം തേടി ബെന്യാമിനും കൂടുകാരും നടത്തുന്ന അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം.

മണലാരണ്യത്തിന്റെ തീഷ്ണാനുഭവങ്ങൾ കഴുകനേപ്പോലെ കരളിനെ കൊത്തിവലിക്കുന്ന വേദനയാണ് ബെന്യാമിന്റെ 'ആടുജീവിതം' വായിക്കുന്നവർക്കുണ്ടാവുന്നതെങ്കിൽ, അതിൽനിന്നും തികച്ചും വ്യത്യസ്ഥമായ വായനാനുഭവമാണ് 'മഞ്ഞവെയിൽ മരണങ്ങൾ'. ഇമെയിലിൽ തുടങ്ങി ഫേസ്ബുക്കുവരെയുള്ള ആധുനികലോകത്തിന്റെ സാങ്കേതികസംജ്ഞകളെ നിർല്ലോഭം കഥാകാരൻ തന്റെ നോവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കഥയെ കാലാനുസാരിയാക്കുന്നതിനോടൊപ്പം വായനക്കാരന് പുതുമയും നൽകുന്നു.

വായനയുടെ ആദ്യനിമിഷങ്ങളിൽത്തന്നെ ടി.ഡി.രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര'യാണ് മനസിലെത്തിയത്. കഥാകഥനരീതിയിലും ഉള്ളടക്കത്തിലും ഇവതമ്മിലൊരു ഒരു വിദൂരസാദൃശ്യമെങ്കിലും നമുക്കനുഭവപ്പെട്ടേക്കാം. നിഗൂഡമായ ആഭിചാരകർമ്മങ്ങളുടേയും അധികാരപ്പോരാട്ടങ്ങളുടെയും ദുരൂഹതകൾ നിറഞ്ഞ ചരിത്രമുറങ്ങുന്ന വംശാവലിയിൽ നിന്നാണ് രണ്ടു കഥയിലേയും നായകന്മാരുടെ വരവ്. അകലെയെങ്ങോ മറഞ്ഞിരുന്ന് ഇമെയിലിലൂടെയാണാവർ നമ്മോട് സംവദിക്കുന്നത്. രതിയും മനുഷ്യമാംസഭോജനവുമാണ് ഇട്ടിക്കോരയുടെ രീതികളെങ്കിൽ ഇവിടെ എഴുത്തുകാരനാവാനാണ് അന്ത്രപ്പേരിന്റെ മോഹം.
നോവലിലെ വിക്കിപീഡിയ ലേഖനങ്ങളെ ഓർമ്മിപ്പിക്കുന്ന നീണ്ടവിവരണങ്ങൾ വായനക്കാരനെ വല്ലാതെ മുഷിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു പതിനഞ്ചുപേജെങ്കിലും വായിക്കാതെവിട്ടാലും അത് കഥാഗതിയെ ബാധിക്കുമെന്നു തോന്നുന്നില്ല. ഡീഗോഗാർഷ്യ ദ്വീപിന് നോവലിൽ എന്തുപ്രാധാന്യമെന്ന് ഒരു പക്ഷേ നാം ചിന്തിച്ചേക്കാം. ഇതേ കഥാസന്ദർഭം ലക്ഷദ്വീപിലോ, കുറഞ്ഞപക്ഷം ബാംഗ്ലൂരെങ്കിലുമോ നടന്നിരുന്നുവെങ്കിലും ഒരു ചുക്കും സംഭവിച്ചേക്കില്ലെന്നതാണു സത്യം. എങ്കിലും ഇവിടെ ഡീഗോഗാർഷ്യയുടെ വരവ് നോവലിന് ഒരന്താരാഷ്ട്രപരിവേഷം നൽകാനുള്ള നോവലിസ്റ്റിന്റെ ശ്രമത്തിന്റെ ഭാഗമായുണ്ടായതാവാം.

എഴുത്തുകാരന് ആദ്യത്തെ അഞ്ചുപേജിനുള്ളിൽ ശ്രദ്ധ പിടിച്ചുപറ്റാനായില്ലെങ്കിൽ പിന്നെയൊരു വായനക്കാരനെ നേടുക അസാധ്യമാണെന്ന് ബെന്യാമിൻതന്നെ തന്റെ കഥാപാത്രത്തെക്കൊണ്ടിതിൽ പറയിപ്പിക്കുന്നുണ്ട്. പക്ഷെ നൂറുപേജുകൾ പിന്നിടുമ്പോൾപ്പോലും 'ആടുജീവിതം' പോലെ വായനക്കാരനെ പിടിച്ചിരുത്തി ഒറ്റവീർപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്നയാ കാന്തശക്തി ഇവിടെ കാണാൻ കഴിഞ്ഞില്ല.

വളരെ ലളിതമായി വായിച്ചുപോകാവുന്നയൊരു നോവലായിട്ടല്ല ബെന്യാമിൻ 'മഞ്ഞവെയിൽ മരണങ്ങൾ' രചിച്ചിരിക്കുന്നത്. കെട്ടുപിണഞ്ഞ ജീവിതസന്ദർഭങ്ങളും, കഥാകൃത്തിന്റേയും നായകന്റേയും വിഭിന്നലോകങ്ങളിലെ ചിന്തകളുമൊക്കെക്കൂടി വായനക്കാരന്റെ ആലോചനാശേഷി കാര്യമായിത്തന്നെയിതിൽ പ്രവർത്തിപ്പിക്കേണ്ടിവരുന്നുണ്ട്. ഒരു ഘട്ടമെത്തുമ്പോൾ
നായകന്റെയാത്മസംഘർഷങ്ങളും ലക്ഷ്യങ്ങളുമെല്ലാം വായനക്കാരന്റേതുകൂടെയായി മാറുന്ന അസുലഭനിമിഷത്തിലൂടെ നമുക്ക് കടന്നുപോകാൻ കഴിയും.

ഒരേയച്ചിൽ വാർത്തെടുത്ത കഥകളുമായി നമ്മെ ബോറടിപ്പിക്കുന്ന സാഹിത്യകാരന്മാരുടെ നാട്ടിൽനിന്നും വ്യത്യസ്ഥതകളുമായെത്തുന്ന ബെന്യാമിൻ വായനക്കാരന്റെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പുതിയ നോവൽ 'മഞ്ഞവെയിൽ മരണങ്ങൾ' അനുവാചകശ്രദ്ധനേടുമെന്നതിൽ സംശയമില്ല.



























Reference :-Anoop thiruvalla..

Sunday

The humbug of finance..

   Any system that would require state intervention to rectify its functioning admits ipso facto to being internally flawed. A recognition of the need for such intervention undermines the social legitimacy of the capitalists: if the state can ensure full employment which cannot be reached otherwise (contrary to what orthodox economic theory taught), then the state can run enterprises as well; the necessity of a class of capitalists then disappears, and their “state of confidence” ceases to matter. Among capitalists, the segment that deals with finance and hence is substantially engaged in speculative activities feels particularly vulnerable to any undermining of the social legitimacy of the capitalists since it constitutes what Keynes called the class of “functionless investors”. Finance capital, therefore, is particularly opposed to state intervention even when no additional taxes on capitalists are involved, that is, even when such intervention, in the forms of larger state expenditure to stimulate demand, is financed by a fiscal deficit. The doctrine of “sound finance” which expresses this opposition has been aptly called by Joan Robinson “the humbug of finance”.

Finance capital's opposition to larger state expenditure disappears, however, if the threat to its hegemony arising from loss of social legitimacy becomes irrelevant. This happens under fascism, where it has direct control over the state and no possibility exists, as Kalecki put it, of a “next government”. This explains why the first countries where larger state expenditure occurred for building up the military apparatus and which therefore climbed out of the Great Depression were military-fascist Japan and Nazi Germany.
 

John addressing the Bretton Woods Conference in July 1944. In 1929, Keynes had advocated a system of public works financed by fiscal deficit to take care of the unemployed, but the British Treasury turned down the proposal on the grounds that any violation of the doctrine of “sound finance” was unproductive. 

Among the “liberal” capitalist countries, the U.S. under Roosevelt did introduce the New Deal for stimulating the economy through state expenditure, but the moment there was some recovery, pressure from finance capital made Roosevelt cut back on the fiscal deficit, plunging the economy into a second recession in 1937 from which it recovered, like other “liberal” capitalist economies, only when war preparations began against the fascist threat. It was only after the War, from which the working class had emerged politically stronger (an indicator of this in the advanced countries was the rise of Social Democracy) that state intervention in demand management became established; and even then, taking these countries together, the most significant component of aggregate state expenditure was military expenditure in the U.S., to which corporate and financial interests are much less opposed.

The process of centralisation of capital, leading to the present situation of synchronous global movements of finance, and the formation on this basis of what has been called “international finance capital” undermined even this regime of state intervention. Since the states in question were nation-states, while the finance capital in question was international, the former lacked the capacity to withstand pressures from the latter. Policies pursued by the nation-state, which went against the caprices of finance, ran the risk of financial outflows from the economy, precipitating liquidity crises. States therefore took pains to appease finance, and one manifestation of this was the return to “sound finance”, which negated the ability of the state to stimulate demand in the face of incipient crises.

There was one exception to this, the U.S. Its currency being considered “as good as gold” by the world's wealth-holders (despite its de jure delinking from gold with the collapse of the Bretton Woods system), and also being the medium in which much of the world's wealth is actually held, any significant and sustained capital flight from the U.S. was unthinkable, which therefore gave its state a degree of freedom in running fiscal deficits not enjoyed by any other capitalist state. Whether it exercised that freedom or not, it had it: finance might politically influence U.S. policymaking to keep the deficit restricted, but it could not browbeat the U.S. state into doing so. Not surprisingly, after the 2008 crisis, the U.S. provided a stimulus package, which, though exceedingly modest relative to requirements, was nonetheless the most significant among advanced capitalist countries.

Even this stimulus, however, is now being withdrawn, which brings to a final conclusion the era of state intervention in demand management, by ending it even in the one economy that enjoyed some leeway in this regard. The pressure of finance capital, operating through both the major parties in the U.S., has produced an agreement between Obama and the Republicans which seeks to cut down this deficit by $1 trillion through the government's own measures and by a further $1.2 trillion on the basis of the recommendations of a bipartisan committee of Congress. Much of these cuts are likely to be effected at the expense of the poor, since Obama has promised to continue with the Bush-era tax cuts for the rich (which together with the big “bail-out” packages for finance after the 2008 crisis are responsible for the build-up in government debt that finance, ironically, is so vociferously objecting to). Notwithstanding this agreement, however, S&P has downgraded U.S. government debt, since it considers the agreement, and U.S. fiscal policy in general, to be inadequate.

S&P's being dissatisfied with U.S. government policy would be a laughable matter of little consequence, were it not the case that S&P is a watchdog body for finance capital. Its incompetence is legendary (since it gave high ratings to the “toxic assets”, inflating the housing bubble and hence causing the subsequent massive collapse); but it is the eyes and ears of finance. Its downgrading of U.S. public debt, therefore, will entail willy-nilly a further curtailment of the fiscal deficit.

The fact that this is going to worsen the U.S., and hence the world, recession is obvious, especially since several eurozone countries are also caught in a similar predicament. They, too, are reducing fiscal deficits through draconian “austerity” measures which are engendering massive social strife. What is important is that even while state expenditures are being reduced, and private expenditures show no signs of revival (if anything the poor prospects of the world economy are leading to further cuts in them), there are no other external props available that could take the place of state expenditure. In the 1930s state expenditure had emerged as an external prop, and its potential role was clearly visible on the horizon. No such external prop is visible on the horizon today.

Innovations as we have seen, instead of causing a new boom, will themselves get introduced only in the event of a boom. State intervention in the advanced capitalist countries is passé. A large-scale expansion of China's domestic market through state expenditure that raises the purchasing power of its domestic population could provide a stimulus for the world economy as a whole.

Indeed, Oskar Lange, the renowned economist, was reportedly of the view that the demand from the Soviet Union and centrally planned economies, with which the capitalist world traded, contributed to the stability of post-War capitalism by providing it with a steady and growing market uninfluenced by the vicissitudes of the capitalist world. Such an effect in principle is undeniable, no matter how minor it might have been in practice. But China's capacity to stimulate the capitalist world, even assuming that considerations of nationalist neo-mercantilism which undoubtedly animate China today can be overcome, still remains somewhat limited.

The only possibility of a revival therefore is the formation of some new “bubble” in the prices of some reproducible assets, or of claims on such assets. But the timing of the formation of such a bubble, if at all it does get formed, remains uncertain; and even when it gets formed and initiates a recovery, its subsequent collapse will push the system back into crisis. What is in store for the capitalist world economy therefore is an occasional bubble-stimulated revival, followed by collapse, around an average state of substantial mass unemployment. Keynes had wanted to rescue the system, through state intervention, from precisely such a state because he thought “the world will not much longer tolerate the unemployment which … is associated … with present day capitalistic individualism” and that this system might not therefore face up to the socialist challenge.

With Keynes' project coming to naught, a revival of this challenge comes on to the agenda. 

സില്‍ സിലാ ഹേ സില്‍ സിലാ...


       സില്‍സിലയെ ചീത്ത വിളിച്ച മലയാളിയുടെ തലയിലേക്ക് കൃഷ്ണനും രാധയുമായി സന്തോഷ് പണ്ഡിറ്റ് വന്നതുപോലെ ഉമ്മന്‍ ചാണ്ടി രാജി വയ്‍ക്കുമെന്നും പകരം രമേശ് ചെന്നിത്തല വരുമെന്നു കേള്‍ക്കുമ്പോള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്ന നമ്മ്‍ടെ ജോസിന് എന്തെങ്കിലും ക്ലെയിം കൊടുക്കാന്‍ സാധിക്കുമോ എന്നൊരു സാധ്യതയാണ് ആലോക്കുന്നത്. അല്‍പം കാറ്റുള്ള മുറി തേടി വന്ന തളത്തില്‍ ദിനേശനോട് ‘എന്നാല്‍ വടക്കുഭാഗത്തെ മുറിയെടുത്തോ അവിടെ നല്ല കാറ്റുണ്ട്’ എന്നു പറയുന്ന ലോഡ്‍ജുകാരനെപ്പോലെ ദൈവം ഉമ്മന്‍ ചാണ്ടിക്കു പകരം രമേശ് ചെന്നിത്തലയെ തന്നാല്‍ ‘എനിക്കത്ര കാറ്റ് വേണ്ടി വരില്ല’ എന്നു പറയാനുള്ള ഒരു ഓപ്‍ഷന്‍ നമ്മള്‍ കോമണ്‍ പീപ്പിളിന് ഉണ്ടാവുമോ ആവോ !
മന്ത്രിസഭ താഴെ വീഴുക തുടങ്ങിയ വിനോദവാര്‍ത്തകളൊക്കെ നമുക്ക് ആസ്വദിക്കാം. ഇത് അങ്ങനെയല്ല,ഉമ്മന്‍ ചാണ്ടി രാജി വച്ച് പകരം രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നാണ് ഭീഷണി. മുല്ലപ്പെരിയാര്‍ പൊട്ടുന്നതിനെക്കാള്‍ ലോകം അവസാനിക്കുന്നതാണ് നമ്മള്‍ പ്രിഫര്‍ ചെയ്യുന്നത്, എന്നിട്ടും…?
ഇപ്പോ എന്താ സംഭവിച്ചത് എന്നു വച്ചാല്‍,പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം വേണ്ടെന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ്‌ കോടതി തള്ളി.കേസിലെ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട്‌ മൂന്ന് മാസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് കോടതി വിധിയേക്കുറിച്ച് വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് വിജിലന്‍സ് വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ച തോന്നി ആദായനികുതി വകുപ്പുകാരാണ് സ്‍ട്രോങ് എന്ന്. ദേ ഇപ്പോ വിജിലന്‍സുകാര് റോക്ക്സ് (നമുക്കിട്ടു പണി കിട്ടും വരെ വല്ലവനും പണി കിട്ടുന്നത് സെലബ്രേറ്റ് ചെയ്യുന്നതാണല്ലോ സാമൂഹികവിമര്‍ശനം).
ഉമ്മന്‍ ചാണ്ടിയുടെ രാജിക്കു വേണ്ടി പ്രതിപക്ഷക്കാര്‍ കളത്തിലിറങ്ങിക്കഴിഞ്ഞു. താന്‍ കഴിഞ്ഞ 19 വര്‍ഷമായി നിയമസഭയ്ക്ക് അകത്തും പുറത്തും പോരാടിക്കൊണ്ടിരിക്കുന്ന വിഷയമാണ് പാമൊലിന്‍ കേസ്. ഇപ്പോള്‍ ഈ കേസില്‍ വിജിലന്‍സ് കോടതി നടത്തിയിരിക്കുന്ന ഉത്തരവ് സ്വാഗതാര്‍ഹമാണ്. ഈ ഉത്തരവിന് ഒരു വിധിയുടെ സ്വഭാവമുണ്ട് ;-) അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിക്ക് രാജിയല്ലാതെ മറ്റ് വഴിയില്ല: സഖാവ് വിഎസിന്റെ പ്രസ്താവന ഇങ്ങനെയാണ്.
പാമോയില്‍ കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയ്ക്ക് എതിരായ അന്വേഷണത്തിന്റെ മേല്‍നോട്ടം അദ്ദേഹംതന്നെ വഹിക്കുന്നത് ശരിയല്ല.അക്കാര്യത്തില്‍ കോടിയേരിക്കാരന്‍ പറയുന്നതാണ് കാര്യം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം തന്നെ രാജിവയ്ക്കാന്‍ ഉമ്മന്‍‌ചാണ്ടി സന്നദ്ധനാകുമെന്നാണ് സൂചനകള്‍. ഒരു സി ബി ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തേക്കും എന്നും സൂചനകളുണ്ട്. എന്തായാലും കേരള രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരോടൊപ്പം വിഎസ് കഞ്ഞി കുടിച്ച വിഷയം മീഡിയ ഇവിടെ വിടും.
മോഹിച്ച പെണ്ണിനെ വേറൊരുത്തന്‍ കെട്ടുന്നത് കാണുമ്പോള്‍ ശരാശരി കാമുകന്‍ ഒന്നുകില്‍ തൂങ്ങിച്ചാവുകയോ നാടുവിട്ടുപോവുകയോ വാശിക്ക് വേറൊരുത്തിയെ കിട്ടുകയോ ചെയ്യും. എന്നാല്‍ അവളുടെ കെട്ടിയോന്റെ പൊക കാണുന്നതുവരെ വെയ്‍റ്റ് ചെയ്യാനുള്ള ദീര്‍ഘവീക്ഷണമുള്ളവന്‍ വെറും കാമുകനല്ല, കാമുകപ്പുലിയാണ്. മര്യാദയ്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അയ്യോ വേണ്ടേന്നും പറഞ്ഞ് പാവമായി നിന്നിരുന്ന രമേശ് ചെന്നിത്തലയുടെ ദീര്‍ഘവീക്ഷണം സമ്മതിച്ചുകൊടുക്കണം.ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ ഓഫിസിലെ ആ ലൈവ് ക്യാമറ ഓഫ് ചെയ്യാതെ കാര്യങ്ങളൊക്കെ (ഭരണം, അതുമാത്രമാണ് ഉദ്ദേശിച്ചത്) എങ്ങനെ നടക്കുമോ ആവോ !
Doubts: അഥവാ ഉമ്മന്‍ ചാണ്ടിയെങ്ങാനും അകത്തുപോയാല്‍ തിഹാര്‍ ജയിലിലായിരിക്കുമോ ബാലകൃഷ്ണപിള്ളയോടൊപ്പം ഇവിടെയെങ്ങാനുമായിരിക്കുമോ ? തിഹാര്‍ ജയിലിലാണെങ്കില്‍ മതിലിനപ്പുറത്തുള്ള കനിമൊഴിയുമായി ചര്‍ച്ച ചെയ്ത് മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുമോ ? (ഒരു നിമിഷം പോലും ചുമ്മാ ഇരിക്കാത്ത ആളാണ്). ഇവിടെയെങ്ങാനുമാണെങ്കില്‍ പരോളിലിറങ്ങി ജനസമ്പര്‍ക്കപരിപാടി നടത്തുമോ അതോ ജയിലിലെ സെല്ലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലൈവ് ആയി കാണിക്കുമോ ? (ന്യൂയോര്‍ക്ക് ടൈംസുകാര്‍ക്കു പണിയായി).

Saturday

മരണമെന്ന തമാശ..


സിനിമ ജീവിതയാഥാര്‍ഥ്യത്തിന്റെ പച്ചയായ ആവിഷ്കാരമാണ് എന്നു ചില സിനിമക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സ്ഥിരമായി ഈ ആവിഷ്കാരങ്ങള്‍ കണ്ടു കണ്ട് അത് പച്ചയായി ജീവിതത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചു ചിലര്‍ പരാജയപ്പെട്ടിട്ടുമുണ്ട്. ലോകത്ത് ആകെ അവെയ്ലബിള്‍ ആയിട്ടുള്ള ഏതാനും കഥാസന്ദര്‍ഭങ്ങള്‍ വച്ച് ബുദ്ധിരാക്ഷസന്‍മാരായ തിരക്കഥാകൃത്തുക്കള്‍ നടത്തുന്ന ഞാണിന്‍മേല്‍ കളിയാണല്ലോ സിനിമ. കഥാസന്ദര്‍ഭങ്ങളുടെ കാര്യത്തിലെന്നതുപോലെ സീനുകളുടെയും ഷോട്ടുകളുടെയുമൊക്കെ കാര്യത്തിലും ഈ ക്ഷാമം നിലവിലുണ്ടോ ഇല്ലയോ എന്ന് ആരും പറയുന്നില്ല. പക്ഷെ, പതിവായി സിനിമ കാണുന്നവര്‍ക്ക് അങ്ങനെ ചില തോന്നലുകളുണ്ടായാല്‍ കുറ്റപ്പെടുത്തുന്നതെങ്ങനെ ?
പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളിലെ ഏറ്റവും പച്ചയായ ഒരു യാഥാര്‍ഥ്യമാണ് മരണം. മരിക്കാനും കൊല്ലാനും ആത്മഹത്യ ചെയ്യാനുമൊക്കെ ജനം പുതിയ പുതിയ വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുമ്പോള്‍ സിനിമയില്‍ തൂങ്ങിമരിക്കുന്നവനും മുങ്ങിച്ചാവുന്നവനും ട്രെയിനിനു തല വയ്ക്കുന്നവനുമൊക്കെ സ്ഥിരമായി ഒരേ രീതിയിലാണ് കൃത്യം നിര്‍വഹിക്കുന്നത്. അതുപോലെ തന്നെ എല്ലാവരും തൂങ്ങിമരിക്കില്ല, കോടീശ്വരന്മാര്‍ സ്വയം വെടിവച്ചു മരിക്കുകയാണ് പതിവ്. തീകൊളുത്തി മരിക്കുന്ന കഥാപാത്രത്തെ നോക്കി നായകന്‍ നിലവിളിക്കുകയല്ലാതെ ഒരു നായകനും ഇതുവരെ രക്ഷപെടുത്തിയിട്ടില്ല. നായിക കുളത്തില്‍ മുങ്ങിമരിച്ചാല്‍ മതിയെങ്കില്‍ നായകന്‍ കടല്‍പ്പാടത്തില്‍ നിന്നു ചാടിയേ മരിക്കാന്‍ പാടുള്ളൂ. മൊത്തത്തില്‍ ട്രാജഡി കൈകാര്യം ചെയ്ത് പഴകിയതോടെ കണ്ടു കണ്ടു ബോറടിച്ച പ്രേക്ഷകന് അതിന്റെ കോമഡിയാണ് ഇനി ആസ്വാദ്യകരമാകാന്‍ പോകുന്നത്.
തൂങ്ങിമരണം
ആത്മഹത്യ ചെയ്യാന്‍ ആളുകള്‍ എന്തൊക്കെ വെറൈറ്റികള്‍ പരീക്ഷിച്ചാലും സിനിമയിലെ കഥാപാത്രങ്ങള്‍ പരമ്പരാഗതമായ ബിംബങ്ങളില്‍ മുറുകെപ്പിടിച്ചാണ് മരിക്കുന്നത്. തൂങ്ങിമരണമാണ് മലയാള സിനിമയില്‍ ഏറ്റവുമധികം കഥാപാത്രങ്ങള്‍ ജീവനൊടുക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ള മാര്‍ഗം. അതില്‍ത്തന്നെ സാരി-ഫാന്‍ കോംബിനേഷനാണ് ഏറ്റവും പ്രിയം. ചിലര്‍ തൂങ്ങുന്നതിനു ജസ്റ്റ് മുമ്പ് പ്രേമലേഖനം എഴുതുന്നതു പോലെ നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ ആത്മഹത്യാക്കുറിപ്പുമെഴുതും. അത് നല്ല ഭംഗിയായി മടക്കി കവറിനുള്ളിലാക്കി വച്ചിട്ടേ അവര്‍ തൂങ്ങൂ. സ്റ്റൂളില്‍ നിന്നും ചാടുമ്പോള്‍ സ്റ്റൂള്‍ മറിഞ്ഞു വീഴും എന്നതൊരു പ്രത്യേകതയാണ്. നായകനോ നായികയോ പഴമ്പുരാണം വിളമ്പുമ്പോള്‍ അച്ഛനോ അമ്മയോ കുടുംബത്തിലെ എല്ലാവരുമോ ജീവനൊടുക്കിയതായി പറയുന്നുണ്ടെങ്കില്‍ അന്തരീക്ഷത്തില്‍ തൂങ്ങിയാടുന്ന രണ്ട് (അല്ലെങ്കില്‍ മരിച്ചവരുടെ എണ്ണമനുസരിച്ച്) കാലുകള്‍ കാണിക്കുകയാണ് പതിവ്. സിനിമയില്‍ തൂങ്ങിയിട്ടുള്ള കഥാപാത്രങ്ങളില്‍ മിക്കവാറും എല്ലാവരും തന്നെ മരിച്ചിട്ടുമുണ്ട്.
ഞരമ്പു മുറിക്കല്‍
തൂങ്ങിമരണം കഴിഞ്ഞാല്‍ പിന്നെ പ്രിയപ്പെട്ടത് കൈത്തണ്ടയിലെ ഞരമ്പു മുറിക്കുന്നതാണ്. പക്ഷെ, കൈത്തണ്ടയിലെ ഞരമ്പു മുറിക്കുന്ന പണി സ്ത്രീകഥാപാത്രങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ബ്ലേഡ് അല്ലെങ്കില്‍ കേക്ക് മുറിക്കുന്ന കത്തിയാണ് ഇതിനുപയോഗിക്കുന്നത് കുളിമുറിയില്‍ വച്ചാണ് ചടങ്ങ് നടത്തുന്നത്. തറയൊക്കെ വൃത്തികേടാവേണ്ട എന്നു കരുതിയിട്ടെന്നപോലെ ഞരമ്പു മുറിച്ചാലുടനേ കഥാപാത്രം നിറയെ വെള്ളമുള്ള ബക്കറ്റില്‍ കൈമുക്കി ഏതോ നിര്‍വൃതിയിലെന്നപോലെ ചാരിയിരിക്കും. എന്നാല്‍, ഞരമ്പു മുറിക്കലിന് മരണസാധ്യത കുറവാണെന്നൊരു കുഴപ്പമുണ്ട്. യാദൃച്ഛികമായി നായികയുടെ കുളിമുറിയില്‍ കയറുന്ന നായകന്‍ നായികയെ ഈ പരുവത്തില്‍ കാണുകയും കോരിയെടുത്ത് ആശുപത്രിയിലെത്തിച്ച് സ്വന്തം രക്തം (സിനിമയില്‍ ഗ്രൂപ്പൊന്നും ഒരു പ്രശ്നമല്ല) കൊടുത്ത് രക്ഷിക്കുകയും ചെയ്യുമെന്നത് ഉറപ്പാണ്.
ട്രെയിനിനു തല വയ്ക്കല്‍
ട്രെയിനിനു തല വയ്ക്കുന്ന ഏര്‍പ്പാട് രണ്ടു തരത്തിലാണ്. പട്ടുമെത്തയില്‍ കിടക്കുന്നതുപോലെ ട്രാക്കിനു കുറുകേ കിടക്കുകയും ട്രെയിന്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടി അപ്പുറത്തെ ട്രാക്കിലൂടെ നിലവിളിച്ചു കടന്നുപോവുകയും ചെയ്യുന്നതാണ് ഒന്ന്. മറ്റൊന്ന് കലി അല്ലെങ്കില്‍ നിരാശ പൂണ്ട നായിക ദൂരെ നിന്നു വരാന്‍ സാധ്യതയുള്ള ട്രെയിനിനെ ലക്ഷ്യമാക്കി ട്രാക്കിലൂടെ ചവുട്ടിക്കുതിച്ചു പോവുന്നതാണ്. ട്രെയിനിനെ ആക്രമിക്കാനെന്ന മട്ടിലുള്ള ആ വരവ് കണ്ടിട്ടെന്നപോലെ ഹോണടിച്ചു വരുന്ന ട്രെയിന്‍ നായികയെ ഇടിച്ചു ഇടിച്ചില്ല എന്നാവുമ്പോഴേക്കും നായകന്‍ ടാര്‍സനെ പോലെ ചാടിവന്ന് നായികയെ ട്രാക്കില്‍ നിന്നു തട്ടിത്തെറിപ്പിക്കുകയും ട്രെയിന്‍ അപകടമൊന്നും കൂടാതെ കടന്നുപോവുകയും ചെയ്യും. ട്രാക്കിനു താഴേക്ക് കിടക്കുന്ന ചെരിവിലൂടെ ആലിംഗനബദ്ധരായി ഉരുണ്ടുരുണ്ട് നായകനും നായികയും അങ്ങു പൊയ്ക്കോളും.
മുങ്ങിമരണം
വലിയ തറവാട്ടിലെയോ നാലുകെട്ടിലെയോ നായികമാരാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. ആദ്യം മുതല്‍ നായിക താളിതേച്ചു കുളിക്കുകയും നായകന്‍ വെള്ളത്തിനടിയിലൂടെ വന്ന് കാലില്‍ പിടിക്കുകയുമൊക്കെ ചെയ്തിട്ടുള്ള അതേ കുളത്തില്‍ നായികയെ മുക്കിക്കൊല്ലുന്നതിലൂടെ തിരക്കഥാകൃത്ത് ഒരു കാവ്യനീതിയും ഉദ്ദേശിക്കുന്നുണ്ട്. സ്വന്തമായി കുളമില്ലാത്ത നായികയാണെങ്കില്‍ അമ്പലക്കുളത്തിലായിരിക്കും ഉദ്യമം. ആത്മഹത്യകളില്‍ വച്ച് ചിത്രീകരിക്കാന്‍ ഏറ്റവും എളുപ്പമുള്ളത് ഇതാണ്. നായിക കുളപ്പടവില്‍ നില്‍ക്കുന്നു, മുടിയഴിച്ചിടുന്നു (അതൊരു ആചാരമാണ്) നിര്‍വികാരതയോടെ മെല്ലെ മെല്ലെ വെള്ളത്തിനടിയിലേക്ക് നടന്നിറങ്ങുന്നു. വെള്ളത്തില്‍ പൂര്‍ണമായി മുങ്ങുന്നതുവരെ കണ്ണുപോലും ചിമ്മാതെ നായിക വിദൂരതയിലേക്കു നോക്കിക്കൊണ്ടിരിക്കും. പൂര്‍ണമായി മുങ്ങിക്കഴിഞ്ഞാല്‍ പിന്നെ അക്വേറിയത്തിനടിയില്‍ നിന്നെന്ന പോലെ കുറെ നേരം കുമിളകളുയരുന്നത് കാണിച്ചാല്‍ മതി. കുമിളകള്‍ നില്‍ക്കുമ്പോള്‍ കഥാപാത്രം മരിച്ചു എന്നു പ്രേക്ഷകന്‍ വിശ്വസിക്കണം. അത്രേയുള്ളൂ. നല്ല ക്യാമറാമാനും പരീക്ഷണത്തിനു തയ്യാറായ സംവിധായകനുമാണെങ്കില്‍ നായിക വെള്ളത്തിലേക്കു ചാടുമ്പോള്‍ ക്യാമറയും ഒപ്പം ചാടും. വെള്ളത്തിനടിയില്‍ നിന്നുള്ള സീനുകള്‍ കാണിച്ചാല്‍ ‘ക്യാമറ തകര്‍ത്തു’ എന്നു പ്രേക്ഷകന്‍ പറയുമെന്നാണ് വിശ്വാസം.
അപകടമരണം
സിനിമയില്‍ വാഹനാപകടം രണ്ടു തരത്തിലേ സംഭവിക്കാറുള്ളൂ. ഒന്ന്, കാറ് അല്ലെങ്കില്‍ ബൈക്ക് ഓടിച്ചു പോകുന്ന കഥാപാത്രം വില്ലന്‍ ലുക്കുള്ള ലോറിയുടെ കീഴെ പോയി കയറുന്നു. രണ്ട്, നിയന്ത്രണം വിട്ടു പോകുന്ന കാര്‍ വലിയ കൊക്കയില്‍ നിന്ന് താഴേയ്ക്ക് (സ്ലോ മോഷനില്‍ മാത്രം) വീഴുന്നു. രണ്ടായാലും അപകടത്തില്‍ പെടേണ്ട കഥാപാത്രം അപകടമുണ്ടാകുന്ന സീനിന്റെ തൊട്ടു മുന്‍പത്തെ സീനില്‍ മാത്രം ഒരു കാരണവുമില്ലാതെ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കും. ഒറ്റയ്ക്കല്ലെങ്കില്‍ കാറിലുള്ള എല്ലാവരും കളിയും ചിരിയുമായിരിക്കും. ഒരു മിനിട്ടിലധികം ഡ്രൈവിങ് സീന്‍ തുടരുകയാണെങ്കില്‍ കക്ഷി അപകടത്തിലേക്കാണെന്ന് പ്രേക്ഷകന്‍ ഉറപ്പിക്കും. കാരണം, കാലമെത്രയായി പ്രേക്ഷകന്‍ ഇത് കണ്ടുതുടങ്ങിയിട്ട്. അകാരണമായ ഡ്രൈവിങ് മരണത്തിനു കാരണമാകും എന്ന് പ്രേക്ഷകന്‍ തന്നെ മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്. അതനുസരിച്ച് കഥാപാത്രം വാഹനമോടിക്കുന്ന സീന്‍ കാണിക്കാന്‍ തുടങ്ങിയാല്‍ ലോറിയുടെ അടിയില്‍ ചെന്നു കയറുന്നതു വരെ പ്രേക്ഷകനു സമാധാനമില്ല. ഇനി വ്യത്യസ്തത പരീക്ഷിക്കുന്ന ചില സംവിധായകരുണ്ട്. ഈ ഡ്രൈവിങ് ഒരു കാര്യവുമില്ലാതെ അങ്ങു കാണിക്കും. എന്നിട്ട് അപകടത്തില്‍ പെട്ടില്ലെങ്കിലോ, താന്‍ വഞ്ചിക്കപ്പെട്ടതായി പ്രേക്ഷകന് തോന്നുകയും ചെയ്യും.
കാര്‍ ലോറിയില്‍ ഇടിച്ചാല്‍ ആകാശത്തേക്ക് തെറിച്ചുപോകും എന്നിട്ട് അന്തരീക്ഷത്തില്‍ വച്ച് പൊട്ടിത്തെറിക്കും, അങ്ങനെയാണ് കീഴ്വഴക്കം. വാഹനം കൊക്കയിലേക്കാണ് വീഴുന്നതെന്നിരിക്കട്ടെ താഴേയ്ക്കു പതിച്ചു തുടങ്ങുമ്പോഴേ പാര്‍ട്സ് ഒന്നൊന്നായി ഇളകി വീഴാന്‍ തുടങ്ങും വീഴുന്ന വീഴ്ചയില്‍ എവിടെങ്കിലും തട്ടി അല്ലെങ്കില്‍ താഴെ പതിക്കുന്നതിന്റെ ആഘാതത്തില്‍ പൊട്ടിത്തെറിക്കുകയാണ് പതിവ്. ബൈക്കടപകടവും ഇതേ ഫോര്‍മാറ്റിലാണെങ്കിലും അപകടം കഴിഞ്ഞ ശേഷമുള്ള സീന്‍ എപ്പോഴും ഒന്നുതന്നെയായിരിക്കും: ലോറിയുടെ അടിയിലേക്ക് പകുതി കയറിയിരിക്കുന്ന ബൈക്ക്, പക്ഷെ പുറത്തു കാണാവുന്ന വീല്‍ മാത്രം ചുമ്മാ കറങ്ങിക്കൊണ്ടിരിക്കും. അതേ സമയം, കോടീശ്വരിയും എന്നാല്‍ അനാഥയുമായ നായികയുടെ മാതാപിതാക്കള്‍ പണ്ടു മരിച്ചുപോയതാണെങ്കില്‍ ഉറപ്പായും വിമാനാപകടത്തിലായിരിക്കും. വിമാനാപകടത്തില്‍പ്പെടാന്‍ മാത്രം സമ്പന്നരല്ലെങ്കില്‍ ‘കാര്‍ ആക്സിഡന്റ്’ ആയിരിക്കും.
ലക്ഷത്തിലൊരാള്‍ക്കു വരുന്ന അസുഖം
എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങി കേരളത്തില്‍ അനേകം പേരെ കൊന്നൊടുക്കിയ അസുഖങ്ങളൊന്നും സിനിമയിലെ കഥാപാത്രങ്ങളെ ബാധിക്കാറില്ല. ബ്ലഡ് ക്യാന്‍സര്‍, ബ്രെയിന്‍ ട്യൂമര്‍ അല്ലെങ്കില്‍ ലക്ഷത്തിലൊരാള്‍ക്കു വരുന്ന അപൂര്‍വരോഗം ഇതിലേതെങ്കിലുമൊന്നാണ് ബാധിക്കാറുള്ളത്. ലക്ഷത്തിരൊള്‍ക്കു വരുന്ന അസുഖത്തിന് പ്രത്യേകിച്ചു പേരൊന്നുമുണ്ടാവില്ല. പക്ഷെ വിദഗ്ധനായ ഡോക്ടര്‍ ‘മെഡിക്കല്‍ സയന്‍സില്‍ ഇതിന് Ablepharon Macrostomia Syndrome എന്നു പറയും’ എന്ന ലൈനില്‍ വിശദീകരിക്കുമ്പോള്‍ ഇത്രയും വലിയ രോഗമൊന്നും താങ്ങാനുള്ള ശേഷി നമ്മുടെ നായകനില്ലെന്ന് പ്രേക്ഷകനും ഉറപ്പിക്കും. നായകന്‍ രക്ഷപെടാനുള്ള സാധ്യത 50-50 ആയിരിക്കും. ഒടുവില്‍ നായകന്‍ അദ്ഭുതകരമായി രക്ഷപെടുകയോ 50-50ല്‍ തന്നെ പ്രേക്ഷകനെ നിര്‍ത്തി സിനിമ അവസാനിക്കുകയോ ചെയ്യും. അപസ്മാരവും സിനിമക്കാരുടെ പ്രിയപ്പെട്ട രോഗമാണ് (അപസ്മാരരോഗിയായി അഭിനയിച്ചാല്‍ നാഷനല്‍ അവാര്‍ഡ് കിട്ടും എന്നൊരു വിശ്വാസമുണ്ടത്രേ).
കൊലപാതകം
കൊലപാതകം സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാല്‍ കൊല്ലപ്പെടുന്ന കഥാപാത്രത്തിന്റെ പ്രാധാന്യമനുസരിച്ചാണ് കൊലയ്ക്ക് ഉപയോഗിക്കുന്ന ആയുധവും മാര്‍ഗവും കൊല നടത്താനെടുക്കുന്ന സമയവും നിര്‍ണയിക്കുന്നത്. ഊരും പേരുമില്ലാത്ത വെറും ഗുണ്ടകളാണെങ്കില്‍ ഒറ്റവെടിക്ക് അല്ലെങ്കില്‍ ഒറ്റ വെട്ടിനു തീരും. കഥാപാത്രമായി ഇടക്കിടെ വന്നു വിരട്ടുന്ന ഗുണ്ടയോ പ്രധാനവില്ലന്റെ സഹായിയോ സഹോദരനോ ഒക്കെയാണെങ്കില്‍ അടിയുടെയും വെടിയുടെയും എണ്ണം കൂടുതല്‍ വേണ്ടി വരും. നായകനോ നായികയ്ക്കോ ആത്മബന്ധമുള്ള കഥാപാത്രമാണ് കൊല്ലപ്പെടുന്നതെങ്കില്‍ കുത്തിക്കൊല്ലുകയാണ് പതിവ്. കുത്തുകൊള്ളുന്ന കഥാപാത്രത്തിന്റെ വിറയലും പിടച്ചിലും സ്റ്റേറ്റ് അവാര്‍ഡ് നിലവാരത്തിനുള്ളതായിരിക്കും. ക്രൂരമായ കൊലപാതകമാണെന്നു തോന്നിക്കാനാണെങ്കില്‍ ഒന്നിലേറെ തവണ കുത്തും.
നായകന്‍ വില്ലനെ കൊല്ലുന്ന രീതിയാണ് ഏറ്റവും വിചിത്രം. വില്ലനെ കൊല്ലാനുള്ള എല്ലാ ആയുധങ്ങളും കയ്യിലുണ്ടെങ്കിലും നായകന്‍ അതൊന്നും ഉപയോഗിക്കില്ല. വില്ലനെ മരണവക്ത്രത്തില്‍ നിര്‍ത്തിക്കൊണ്ട് ആദ്യം കുറ്റപത്രം ഡയലോഗായി അവതരിപ്പിക്കും. എന്നിട്ട് സകല ആയുധങ്ങളും താഴെ വച്ച് അടിച്ചും ഇടിച്ചുമൊക്കയായി കൊല്ലണമെന്നാണ് ശാസ്ത്രം. കയ്യോ കാലോ (ചിലപ്പോള്‍ രണ്ടും) വെട്ടിയെടുത്ത ശേഷം മരണത്തെക്കാള്‍ ക്രൂരമായ ശിക്ഷ ഇതാണെന്നൊക്കെയുള്ള താത്വികമായ അവലോകനവും പതിവാണ്. അധോലോകരാജാവാണ് വില്ലനെങ്കില്‍ പുള്ളിക്കാരനെ അധോലോകകേന്ദ്രത്തിനുള്ളില്‍ ഇടിച്ചുപഞ്ചറാക്കിയിട്ട ശേഷം നായകനും പാര്‍ട്ടിയും പുറത്തുവന്ന് ആ കേന്ദ്രം മൊത്തത്തോടെ ചാമ്പലാക്കുകയും ആ അഗ്നിനാളങ്ങള്‍ ആകാശം മുട്ടെ ഉയരുമ്പോള്‍ സിനിമ അവസാനിക്കുകയുമാണ് ആധുനിക മലയാള സിനിമയിലെ നീതി. നിയമത്തിനു വിട്ടുകൊടുത്താല്‍ പഴുതുകളിലൂടെ രക്ഷപെടാന്‍ സാധ്യതയുള്ള വില്ലന്‍ ഭാവിയില്‍ പ്രേക്ഷകരെ ഉപദ്രവിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണെന്ന മട്ടിലാണ് നായകനും സംഘവും ചേര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത്.

ഊന്നുവടി...


പെറ്റ തള്ളയുടെ ജാരന്മാരെ അന്വേഷിച്ചു കണ്ടെത്തി അവന്മാരെക്കൊണ്ട് അനുഭവക്കുറിപ്പ് തയ്യാറാക്കി പുസ്തകമിറക്കുന്ന സായിപ്പിനോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല

പാശ്ചാത്യസംസ്കാരത്തില്‍ രണ്ടു വ്യക്തികള്‍ (ആണായാലും പെണ്ണായാലും) നിശ്ചിതകാലയളനിനപ്പുറം സ്നേഹബന്ധം പുലര്‍ത്തുന്നുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ സെക്സ് ഉണ്ടായേ പറ്റൂ. സായിപ്പും മദാമ്മയും അല്ലെങ്കില്‍ സായിപ്പും സായിപ്പും സ്നേഹിക്കുന്നതും സൗഹൃദം പുലര്‍ത്തുന്നതും സെക്സിനു വേണ്ടിയാണ്. സെക്സില്ലാത്ത ബന്ധങ്ങളൊന്നും അവരുടെ നിഘണ്ടുവില്‍ ഇല്ല. സായിപ്പിന്റെ സംസ്കാരം നേരേയാക്കാനൊന്നും നമ്മള്‍ വിചാരിച്ചാല്‍ പറ്റില്ല.പക്ഷെ നമ്മുടേതായ സംസ്കാരത്തില്‍ ജീവിക്കുന്നവരെ സായിപ്പ് അവന്റെ ലൈംഗികസംസ്കാരം കൊണ്ട് അളന്നുതൂക്കി പുതിയ കണ്ടെത്തലുകളെന്ന മട്ടില്‍ തന്തയ്‍ക്കു പിറക്കായ്ക പറയുമ്പോള്‍ അതൊരു വെളിപാടാണെന്നു കരുതി നമ്മള് കയ്യടിക്കണം എന്നു പറയുന്നത് ബാലിശമാണ്.
മുമ്പ് ജവഹര്‍ലാല്‍ നെഹ്‍റുവും എഡ്വിന മൗണ്‍്‍ബാറ്റനും തമ്മിലുള്ള സൗഹൃദത്തെ പ്രണയമെന്നൊക്കെ വിശേഷിപ്പിച്ച് പുസ്തകവും നോവലുമൊക്കെ എഴുതി വിറ്റ് കാശാക്കിയിട്ടുണ്ട് നാറികള്‍. ഗാന്ധിജിയാകുമ്പോള്‍ ആര്‍ക്കും മെക്കിട്ടു കയറാം എന്നു കരുതിയാവണം അദ്ദേഹത്തെപ്പറ്റി ഈ ടൈപ്പ് കണ്ടെത്തലുകളുമായി പിന്നെയും പിന്നെയും ഓരോരുത്തര്‍ വന്നുകൊണ്ടിരിക്കുന്നത്. സായിപ്പ് ഇംഗ്ലിഷിലെഴുതിയ പുസ്തകമാകുമ്പോള്‍ സായിപ്പാകാന്‍ പഠിക്കുന്ന ചില നാലാംകിട ഇന്ത്യക്കാര്‍ക്കും വേദവാക്യം പോലെയാണ്. പുസ്തകം വിറ്റ് കാശുണ്ടാക്കുന്ന എന്ന ലക്ഷ്യം മാത്രമുള്ള സായിപ്പിനെക്കാള്‍ രാഷ്ട്രപിതാവിനെ അവഹേളിക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന ഇന്ത്യന്‍ സായിപ്പുമാര്‍ക്കാണ് ആദ്യം കൊടുക്കേണ്ടത്.
ഗാന്ധിജിയും അദ്ദേഹത്തിന്റെ ഊന്നുവടികളും തമ്മിലുള്ള ബന്ധം കൂലങ്കഷമായി പരിശോധിച്ച് പല കണ്ടെത്തലുകളും മുമ്പ് പലരും നടത്തിയിട്ടുണ്ട്. പുതിയത് ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ ജോസഫ് ലെലിവെല്‍ഡ് രചിച്ച ‘ഗ്രേറ്റ് സോള്‍: മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്ത്യ’ എന്ന പുസ്തകത്തിലാണുള്ളത്. പത്ര റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദക്ഷിണാഫ്രിക്കന്‍ വാസക്കാലത്തെ അടുത്ത കൂട്ടുകാരന്‍ ഹെര്‍മന്‍ കാലെന്‍ബാഷുമായി ഗാന്ധി ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന സൂചനകളാണ് പുസ്തകത്തിലുള്ളത്. ജര്‍മന്‍ ജൂതവംശജനായിരുന്ന കാലെന്‍ബാഷ് വാസ്തുശില്പിയും മെയ്യഭ്യാസിയുമായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയ അദ്ദേഹം കോടീശ്വരനായി മാറി. 1908-’10 കാലത്തു ഗാന്ധിയും കാലെന്‍ബാഷും ഒരേ വീട്ടിലാണു താമസിച്ചിരുന്നത്.
കൂട്ടുകാരനോടൊപ്പം ജീവിക്കാനായി ഗാന്ധി 1908ല്‍ ഭാര്യ കസ്തൂര്‍ബയെ ഉപേക്ഷിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചതു കാലെന്‍ബാഷ് സൗജന്യമായി നല്‍കിയ ആയിരമേക്കര്‍ ഭൂമിയിലായിരുന്നു. കാലെന്‍ബാഷിനു ഗാന്ധി അയച്ച ചില കത്തുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരും തമ്മില്‍ ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന് ഗ്രന്ഥകാരന്‍ അനുമാനിക്കുന്നത്.
ഞാനും വേറെ അഞ്ചു ചെറുപ്പക്കാരും ഒരു ബാച്ചിലേഴ്സ് ക്വാട്ടേഴ്‍സില്‍ മൂന്നു വര്‍ഷത്തോളം താമസിച്ചിട്ടുണ്ട്. ‍ഞാന്‍ അതിപ്രശസ്തനായിക്കഴിയുമ്പോള്‍ ഷാരിന് അഞ്ചു ചെറുപ്പക്കാരുമായി സ്വവര്‍ഗരതി ഉണ്ടായിരുന്നു എന്ന് ഏതെങ്കിലും അഭിനവസായിപ്പ് എഴുതിക്കളയുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.
മഹാത്മാഗാന്ധിയുടെ ജീവിതവും തത്വശാസ്ത്രവും മനസിലാക്കാന്‍ ജോസഫേട്ടന്‍ നായായും നരിയായും പിന്നെ നരനായും ഒരു 15 ജന്മം കൂടി ജനിക്കേണ്ടി വരും. എവനൊക്കെ കൊടുക്കേണ്ടത് പുലിസ്റ്ററല്ല കഴുതസ്റ്റര്‍ ആണെന്നാണ് എന്റെ അഭിപ്രായം. ആയുഷ്കാലം മുഴുവനും കന്നിമാസത്തിലെ പട്ടിയുടെ മനസ്സോടെ ജീവിക്കുന്ന ഈ ടൈപ്പ് ചരിത്രാന്വേഷകര്‍ അവരുടെ അന്വേഷണം സ്വന്തം തന്തയുടെയും തള്ളയുടേയും കാര്യത്തില്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍ പ്രത്യാഖ്യാതം ചില്ലറയായിരിക്കില്ല എന്ന് നമ്മള്‍ ഓര്മിപ്പിക്കേണ്ടതുണ്ട്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ഗ്രന്ഥം വായിച്ചിട്ടുള്ള ഒരാള്‍ക്കും ഗാന്ധിജി എന്താണെന്ന് മനസിലാക്കാന്‍ ഒരു പ്രസായവുമുണ്ടാവില്ല. എന്നാല്‍ സെക്‍സ് ഇല്ലാത്ത ഒരു ബന്ധവുമില്ല എന്ന തത്വശാസ്ത്രത്തിലധിഷ്ടിതമായ ജീവിതവീക്ഷണമുള്ളവര്‍ ഗാന്ധിജിയുടെ ആത്മകഥ എത്രവട്ടം വായിച്ചാലും ഒന്നും മനസ്സിലാവില്ല.മനസ്സിലാവാത്ത ഒന്നിനെപ്പറ്റി സ്വന്തം കാഴ്ചപ്പാട് അനുസരിച്ച് വ്യാഖ്യാനങ്ങള്‍ ചമയ്‍ക്കുന്നതും വളച്ചൊടിക്കുന്നതും തീര്‍ച്ചയായും അപകടരമാണ്.
മറ്റു ചില ഗാന്ധിമാരെപ്പറ്റിയുള്ള പുസ്തകങ്ങള്‍ എഴുതിത്തുടങ്ങും മുമ്പേ നിരോധിച്ച രാജ്യത്ത് പാവം ഗാന്ധിജിയെപ്പറ്റിയുള്ള പുസ്തകം കോണ്‍ഗ്രസ് ഇതുവരെ നിരോധിച്ചിട്ടില്ലെങ്കിലും ക്രൂരനായ നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ നിരോധിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലും പുസ്തകത്തിന് നിരോധനമുണ്ട്. പുസ്തകം എഴുതിയവനെ നിയമപരമായി വിചാരണ ചെയ്യുകയും പുസ്തകം ഇന്ത്യയില്‍ നിരോധിക്കുകയുമാണ് അടിയന്തിരമായി വേണ്ടത്. അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ച് ഈ ടൈപ്പ് നുണകള്‍ ചമയ്‍ക്കുന്ന ചരിത്രകാരന്മാര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കേണ്ടത് അത്യാവശ്യമാണ്. ജയ് ഹിന്ദ്!



























Reference : Berly Thomas

ഗൂഗിളോര്‍ത്തു..

  അനന്ത പൈയെ ഇന്നു മുതല്‍ വേണമെങ്കില്‍ നമ്മളംഗീകരിക്കും. കാരണം, പുതിയ ഡൂഡിലിലൂടെ അദ്ദേഹത്തിന്റെ ജന്മദിനം നമ്മെയോര്‍മിപ്പിച്ച് അദ്ദേഹത്തെ ലെജന്‍ഡ് സ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് ഗൂഗിള്‍.കുട്ടിക്കാലം മുതല്‍ അനന്ത പൈയുടെ ചിത്രകഥകള്‍ വായിച്ചു വളര്‍ന്നിട്ടുള്ള തലമുറയ്‍ക്ക് പോലും അവയില്‍ പലതും അനന്തപൈ സൃഷ്ടിച്ച കഥാപാത്രങ്ങളാണെന്നത് അറിവില്ല.ശിക്കാരി ശംഭു,ശുപ്പാണ്ടി തുടങ്ങി പഴയ ചിത്രകഥാപുസ്തകത്തില്‍ തുടങ്ങി സോണി പ്ലേ സ്റ്റേഷനില്‍ വരെയെത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ചിത്രകഥകളും അനവധിയാണ്.
1967-ൽ ഇന്ത്യ ബുക്ക് ഹൗസ് പബ്ലിഷേർസുമായി ചേർന്നാണ് അനന്ത് പൈ, അമർചിത്രകഥ ആരംഭിച്ചത്. 1980-ൽ ഇദ്ദേഹം വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ആദ്യ ചിത്രകഥയായ ട്വിങ്കിൾ ആരംഭിച്ചു. 1998 വരെ അനന്ത് പൈ ആയിരുന്നു ഇതിന്റെ മാനേജിങ്ങ് ഡയറക്ടർ.ഇന്ന് അമർചിത്രകഥയുടെ 30 ലക്ഷം പ്രതികൾ ഇംഗ്ലീഷിലും, മറ്റ് 20 ഇന്ത്യൻ ഭാഷകളിലുമായി ഒരു വർഷം വിറ്റഴിക്കപ്പെടുന്നുണ്ട്. 1967-ൽ ആരംഭിച്ചതിനു ശേഷം ഇതുവരെ 10 കോടി പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 2007-ൽ അമർചിത്രകഥയെ എ.സി.കെ മീഡിയ ഏറ്റെടുത്തു.

സെപ്റ്റംബര്‍ 17ന് അനന്ത പൈയുടെ എണ്‍പത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച് ഗൂഗിള്‍ പ്രത്യേക ഡൂഡിലൂടെ അദ്ദേഹത്തെ അനുസ്മരിക്കുമ്പോള്‍ അധികം മാധ്യമശ്രദ്ധ കിട്ടാതെ പോല ഒരു അദ്ഭുതപ്രതിഭയ്‍ക്ക് അര്‍ഹമായ പരിഗണന തന്നെയാണ് ലഭിക്കുന്നത്. ഇന്ന് ഇന്ത്യയിലെവിടെ നിന്നും ഗൂഗിള്‍ ഹോംപേജിലെത്തുന്നവര്‍ അനന്തപൈയുടെ ജന്മദിനമാണിന്നെന്നും ആരായിരുന്നു അനന്ത പൈ എന്നും തിരിച്ചറിയും. നന്നായി ഗൂഗിളേ നന്നായി,ഇതു നേരത്തെ വേണ്ടതായിരുന്നു- എന്നു കമന്റടിച്ച് ഗൂഗിള്‍ ചെയ്തതില്‍ നമ്മള്‍ പ്രതിഷേധിക്കാതിരിക്കുന്നത് തന്നെ വലിയ കാര്യമാണ്. അനന്തപൈയുടെ ഔദ്യോഗിക വെബ്‍സൈറ്റ്[Link]. ടിങ്കിള്‍ വെബ്‍സൈറ്റ് [Link]. അമര്‍ ചിത്രകഥ വെബ്‍സൈറ്റ് [Link].




Reference :- Berly