Saturday

ഊന്നുവടി...


പെറ്റ തള്ളയുടെ ജാരന്മാരെ അന്വേഷിച്ചു കണ്ടെത്തി അവന്മാരെക്കൊണ്ട് അനുഭവക്കുറിപ്പ് തയ്യാറാക്കി പുസ്തകമിറക്കുന്ന സായിപ്പിനോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല

പാശ്ചാത്യസംസ്കാരത്തില്‍ രണ്ടു വ്യക്തികള്‍ (ആണായാലും പെണ്ണായാലും) നിശ്ചിതകാലയളനിനപ്പുറം സ്നേഹബന്ധം പുലര്‍ത്തുന്നുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ സെക്സ് ഉണ്ടായേ പറ്റൂ. സായിപ്പും മദാമ്മയും അല്ലെങ്കില്‍ സായിപ്പും സായിപ്പും സ്നേഹിക്കുന്നതും സൗഹൃദം പുലര്‍ത്തുന്നതും സെക്സിനു വേണ്ടിയാണ്. സെക്സില്ലാത്ത ബന്ധങ്ങളൊന്നും അവരുടെ നിഘണ്ടുവില്‍ ഇല്ല. സായിപ്പിന്റെ സംസ്കാരം നേരേയാക്കാനൊന്നും നമ്മള്‍ വിചാരിച്ചാല്‍ പറ്റില്ല.പക്ഷെ നമ്മുടേതായ സംസ്കാരത്തില്‍ ജീവിക്കുന്നവരെ സായിപ്പ് അവന്റെ ലൈംഗികസംസ്കാരം കൊണ്ട് അളന്നുതൂക്കി പുതിയ കണ്ടെത്തലുകളെന്ന മട്ടില്‍ തന്തയ്‍ക്കു പിറക്കായ്ക പറയുമ്പോള്‍ അതൊരു വെളിപാടാണെന്നു കരുതി നമ്മള് കയ്യടിക്കണം എന്നു പറയുന്നത് ബാലിശമാണ്.
മുമ്പ് ജവഹര്‍ലാല്‍ നെഹ്‍റുവും എഡ്വിന മൗണ്‍്‍ബാറ്റനും തമ്മിലുള്ള സൗഹൃദത്തെ പ്രണയമെന്നൊക്കെ വിശേഷിപ്പിച്ച് പുസ്തകവും നോവലുമൊക്കെ എഴുതി വിറ്റ് കാശാക്കിയിട്ടുണ്ട് നാറികള്‍. ഗാന്ധിജിയാകുമ്പോള്‍ ആര്‍ക്കും മെക്കിട്ടു കയറാം എന്നു കരുതിയാവണം അദ്ദേഹത്തെപ്പറ്റി ഈ ടൈപ്പ് കണ്ടെത്തലുകളുമായി പിന്നെയും പിന്നെയും ഓരോരുത്തര്‍ വന്നുകൊണ്ടിരിക്കുന്നത്. സായിപ്പ് ഇംഗ്ലിഷിലെഴുതിയ പുസ്തകമാകുമ്പോള്‍ സായിപ്പാകാന്‍ പഠിക്കുന്ന ചില നാലാംകിട ഇന്ത്യക്കാര്‍ക്കും വേദവാക്യം പോലെയാണ്. പുസ്തകം വിറ്റ് കാശുണ്ടാക്കുന്ന എന്ന ലക്ഷ്യം മാത്രമുള്ള സായിപ്പിനെക്കാള്‍ രാഷ്ട്രപിതാവിനെ അവഹേളിക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന ഇന്ത്യന്‍ സായിപ്പുമാര്‍ക്കാണ് ആദ്യം കൊടുക്കേണ്ടത്.
ഗാന്ധിജിയും അദ്ദേഹത്തിന്റെ ഊന്നുവടികളും തമ്മിലുള്ള ബന്ധം കൂലങ്കഷമായി പരിശോധിച്ച് പല കണ്ടെത്തലുകളും മുമ്പ് പലരും നടത്തിയിട്ടുണ്ട്. പുതിയത് ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ ജോസഫ് ലെലിവെല്‍ഡ് രചിച്ച ‘ഗ്രേറ്റ് സോള്‍: മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്ത്യ’ എന്ന പുസ്തകത്തിലാണുള്ളത്. പത്ര റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദക്ഷിണാഫ്രിക്കന്‍ വാസക്കാലത്തെ അടുത്ത കൂട്ടുകാരന്‍ ഹെര്‍മന്‍ കാലെന്‍ബാഷുമായി ഗാന്ധി ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന സൂചനകളാണ് പുസ്തകത്തിലുള്ളത്. ജര്‍മന്‍ ജൂതവംശജനായിരുന്ന കാലെന്‍ബാഷ് വാസ്തുശില്പിയും മെയ്യഭ്യാസിയുമായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയ അദ്ദേഹം കോടീശ്വരനായി മാറി. 1908-’10 കാലത്തു ഗാന്ധിയും കാലെന്‍ബാഷും ഒരേ വീട്ടിലാണു താമസിച്ചിരുന്നത്.
കൂട്ടുകാരനോടൊപ്പം ജീവിക്കാനായി ഗാന്ധി 1908ല്‍ ഭാര്യ കസ്തൂര്‍ബയെ ഉപേക്ഷിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചതു കാലെന്‍ബാഷ് സൗജന്യമായി നല്‍കിയ ആയിരമേക്കര്‍ ഭൂമിയിലായിരുന്നു. കാലെന്‍ബാഷിനു ഗാന്ധി അയച്ച ചില കത്തുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരും തമ്മില്‍ ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന് ഗ്രന്ഥകാരന്‍ അനുമാനിക്കുന്നത്.
ഞാനും വേറെ അഞ്ചു ചെറുപ്പക്കാരും ഒരു ബാച്ചിലേഴ്സ് ക്വാട്ടേഴ്‍സില്‍ മൂന്നു വര്‍ഷത്തോളം താമസിച്ചിട്ടുണ്ട്. ‍ഞാന്‍ അതിപ്രശസ്തനായിക്കഴിയുമ്പോള്‍ ഷാരിന് അഞ്ചു ചെറുപ്പക്കാരുമായി സ്വവര്‍ഗരതി ഉണ്ടായിരുന്നു എന്ന് ഏതെങ്കിലും അഭിനവസായിപ്പ് എഴുതിക്കളയുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.
മഹാത്മാഗാന്ധിയുടെ ജീവിതവും തത്വശാസ്ത്രവും മനസിലാക്കാന്‍ ജോസഫേട്ടന്‍ നായായും നരിയായും പിന്നെ നരനായും ഒരു 15 ജന്മം കൂടി ജനിക്കേണ്ടി വരും. എവനൊക്കെ കൊടുക്കേണ്ടത് പുലിസ്റ്ററല്ല കഴുതസ്റ്റര്‍ ആണെന്നാണ് എന്റെ അഭിപ്രായം. ആയുഷ്കാലം മുഴുവനും കന്നിമാസത്തിലെ പട്ടിയുടെ മനസ്സോടെ ജീവിക്കുന്ന ഈ ടൈപ്പ് ചരിത്രാന്വേഷകര്‍ അവരുടെ അന്വേഷണം സ്വന്തം തന്തയുടെയും തള്ളയുടേയും കാര്യത്തില്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍ പ്രത്യാഖ്യാതം ചില്ലറയായിരിക്കില്ല എന്ന് നമ്മള്‍ ഓര്മിപ്പിക്കേണ്ടതുണ്ട്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ഗ്രന്ഥം വായിച്ചിട്ടുള്ള ഒരാള്‍ക്കും ഗാന്ധിജി എന്താണെന്ന് മനസിലാക്കാന്‍ ഒരു പ്രസായവുമുണ്ടാവില്ല. എന്നാല്‍ സെക്‍സ് ഇല്ലാത്ത ഒരു ബന്ധവുമില്ല എന്ന തത്വശാസ്ത്രത്തിലധിഷ്ടിതമായ ജീവിതവീക്ഷണമുള്ളവര്‍ ഗാന്ധിജിയുടെ ആത്മകഥ എത്രവട്ടം വായിച്ചാലും ഒന്നും മനസ്സിലാവില്ല.മനസ്സിലാവാത്ത ഒന്നിനെപ്പറ്റി സ്വന്തം കാഴ്ചപ്പാട് അനുസരിച്ച് വ്യാഖ്യാനങ്ങള്‍ ചമയ്‍ക്കുന്നതും വളച്ചൊടിക്കുന്നതും തീര്‍ച്ചയായും അപകടരമാണ്.
മറ്റു ചില ഗാന്ധിമാരെപ്പറ്റിയുള്ള പുസ്തകങ്ങള്‍ എഴുതിത്തുടങ്ങും മുമ്പേ നിരോധിച്ച രാജ്യത്ത് പാവം ഗാന്ധിജിയെപ്പറ്റിയുള്ള പുസ്തകം കോണ്‍ഗ്രസ് ഇതുവരെ നിരോധിച്ചിട്ടില്ലെങ്കിലും ക്രൂരനായ നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ നിരോധിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലും പുസ്തകത്തിന് നിരോധനമുണ്ട്. പുസ്തകം എഴുതിയവനെ നിയമപരമായി വിചാരണ ചെയ്യുകയും പുസ്തകം ഇന്ത്യയില്‍ നിരോധിക്കുകയുമാണ് അടിയന്തിരമായി വേണ്ടത്. അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ച് ഈ ടൈപ്പ് നുണകള്‍ ചമയ്‍ക്കുന്ന ചരിത്രകാരന്മാര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കേണ്ടത് അത്യാവശ്യമാണ്. ജയ് ഹിന്ദ്!



























Reference : Berly Thomas

No comments:

Post a Comment