Saturday

ഗൂഗിളോര്‍ത്തു..

  അനന്ത പൈയെ ഇന്നു മുതല്‍ വേണമെങ്കില്‍ നമ്മളംഗീകരിക്കും. കാരണം, പുതിയ ഡൂഡിലിലൂടെ അദ്ദേഹത്തിന്റെ ജന്മദിനം നമ്മെയോര്‍മിപ്പിച്ച് അദ്ദേഹത്തെ ലെജന്‍ഡ് സ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് ഗൂഗിള്‍.കുട്ടിക്കാലം മുതല്‍ അനന്ത പൈയുടെ ചിത്രകഥകള്‍ വായിച്ചു വളര്‍ന്നിട്ടുള്ള തലമുറയ്‍ക്ക് പോലും അവയില്‍ പലതും അനന്തപൈ സൃഷ്ടിച്ച കഥാപാത്രങ്ങളാണെന്നത് അറിവില്ല.ശിക്കാരി ശംഭു,ശുപ്പാണ്ടി തുടങ്ങി പഴയ ചിത്രകഥാപുസ്തകത്തില്‍ തുടങ്ങി സോണി പ്ലേ സ്റ്റേഷനില്‍ വരെയെത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ചിത്രകഥകളും അനവധിയാണ്.
1967-ൽ ഇന്ത്യ ബുക്ക് ഹൗസ് പബ്ലിഷേർസുമായി ചേർന്നാണ് അനന്ത് പൈ, അമർചിത്രകഥ ആരംഭിച്ചത്. 1980-ൽ ഇദ്ദേഹം വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ആദ്യ ചിത്രകഥയായ ട്വിങ്കിൾ ആരംഭിച്ചു. 1998 വരെ അനന്ത് പൈ ആയിരുന്നു ഇതിന്റെ മാനേജിങ്ങ് ഡയറക്ടർ.ഇന്ന് അമർചിത്രകഥയുടെ 30 ലക്ഷം പ്രതികൾ ഇംഗ്ലീഷിലും, മറ്റ് 20 ഇന്ത്യൻ ഭാഷകളിലുമായി ഒരു വർഷം വിറ്റഴിക്കപ്പെടുന്നുണ്ട്. 1967-ൽ ആരംഭിച്ചതിനു ശേഷം ഇതുവരെ 10 കോടി പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 2007-ൽ അമർചിത്രകഥയെ എ.സി.കെ മീഡിയ ഏറ്റെടുത്തു.

സെപ്റ്റംബര്‍ 17ന് അനന്ത പൈയുടെ എണ്‍പത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച് ഗൂഗിള്‍ പ്രത്യേക ഡൂഡിലൂടെ അദ്ദേഹത്തെ അനുസ്മരിക്കുമ്പോള്‍ അധികം മാധ്യമശ്രദ്ധ കിട്ടാതെ പോല ഒരു അദ്ഭുതപ്രതിഭയ്‍ക്ക് അര്‍ഹമായ പരിഗണന തന്നെയാണ് ലഭിക്കുന്നത്. ഇന്ന് ഇന്ത്യയിലെവിടെ നിന്നും ഗൂഗിള്‍ ഹോംപേജിലെത്തുന്നവര്‍ അനന്തപൈയുടെ ജന്മദിനമാണിന്നെന്നും ആരായിരുന്നു അനന്ത പൈ എന്നും തിരിച്ചറിയും. നന്നായി ഗൂഗിളേ നന്നായി,ഇതു നേരത്തെ വേണ്ടതായിരുന്നു- എന്നു കമന്റടിച്ച് ഗൂഗിള്‍ ചെയ്തതില്‍ നമ്മള്‍ പ്രതിഷേധിക്കാതിരിക്കുന്നത് തന്നെ വലിയ കാര്യമാണ്. അനന്തപൈയുടെ ഔദ്യോഗിക വെബ്‍സൈറ്റ്[Link]. ടിങ്കിള്‍ വെബ്‍സൈറ്റ് [Link]. അമര്‍ ചിത്രകഥ വെബ്‍സൈറ്റ് [Link].




Reference :- Berly

No comments:

Post a Comment