നമ്മുടെ നാട്ടുകാരുടെ ഒരു കാര്യം
സായ്‌പെന്തെങ്കിലും ഒരു ഭംഗിവാക്ക് പറഞ്ഞാല്‍ പിന്നെതീര്‍ന്നു
കണ്ടെത്തലായി,ആഘോഷമായി,അങ്ങനെയങ്ങനെ..
സായ്‌പെന്തെങ്കിലും ഒരു ഭംഗിവാക്ക് പറഞ്ഞാല്‍ പിന്നെതീര്‍ന്നു
കണ്ടെത്തലായി,ആഘോഷമായി,അങ്ങനെയങ്ങനെ..
ലോകം മുഴുവന്‍ സുഖം പകരാനായി ഗുജറാത്തില്‍ ലേറ്റസ്റ്റ് അവതാരമായ പരിശുദ്ധ നരേന്ദ്രമോഡി ഉപവാസം ഇരിക്കുകയാണ്.ഗുജറാത്തിലെപ്പോലെ നല്ല ഭരണം ഇന്ത്യയില്‍ വേറെ വരാനില്ലെന്ന് ചിലര്‍ പറയുന്നു.ആ മണ്ണിലൊഴുക്കിയ ചോരയുടെ കഥകള്‍ പറയുന്നത് വികസനവിരുദ്ധമാണെന്നാണ് സങ്കല്‍പം. മോഡി ന്യൂനപക്ഷവിരുദ്ധനാണെന്ന ആരോപണം കഴുകിക്കളയാന്‍ സത്യഗ്രഹപ്പന്തലില്‍ മുസ്‍ലിം മതചിഹ്നങ്ങളോടു കൂടിയ ആളുകളെ എത്തിച്ചിട്ടുണ്ട്.അവര്‍ മോഡിക്കു വേണ്ടി പ്രാര്‍ഥിക്കുകയും മോഡിയുടെ റിയാലിറ്റി ഷോയ്‍ക്ക് മോടി കൂട്ടുകയും ചെയ്യും.മുസ്‍ലിംകള്‍ മാത്രമല്ല ക്രിസ്‍ത്യാനികളും മറ്റ് സമുദായാംഗങ്ങളും വിശുദ്ധ മോഡിക്കു ചുറ്റും മാര്‍ഗംകളി നടത്തുകയാണ്.
ഗുജറാത്ത് കലാപത്തെപ്പറ്റി സംസാരിക്കുന്നവര്‍ വര്‍ഗീയവാദികളും വികസനവിരോധികളും ഇന്ത്യയുടെ പൈതൃകം എന്തെന്നറിയാത്തവരും ആണെന്നു വരുത്തിത്തീര്‍ക്കുന്നതിലൂടെ എന്തൊക്കെ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും എത്ര ചോരയൊഴുക്കിയിട്ടുണ്ടെങ്കിലും അതിനു മീതെ കോണ്‍ക്രീറ്റ് പാകി വികസന ഫെസ്റ്റിവല്‍ നടത്തിയാല്‍ മതിയെന്ന പുത്തന് മോഡിഫിക്കേഷന്‍ ഇനി ആക്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഫോര്‍മാറ്റിലായിട്ടുണ്ട്. ഇന്ത്യയില്‍ മനുഷ്യജീവനാണോ വികസനത്തിനാണോ കൂടുതല്‍ വില എന്നു ചോദിച്ചാല്‍ മരിച്ചവരും മരിച്ചവരുടെ ബന്ധുക്കളുമൊഴികെയുള്ളവര്‍ വികസനത്തിനാണെന്നു പറഞ്ഞേക്കും.
മോഡിച്ചായന്‍ പറയുന്നതനുസരിച്ച് സൂനാമിയിലും ഭൂകമ്പത്തിലും ആളുകള്‍ മരിച്ചതുപോലെ സ്വാഭാവികമായ ഒരു പ്രകൃതിദുരന്തമായിരുന്നു ഗുജറാത്ത് കലാപം. അതില്‍ ആളുകള്‍ മരിച്ചതില്‍ അങ്ങേര്‍ക്കു അന്നു വേദനിച്ചു, ഇന്നും വേദനയുണ്ട്. പക്ഷെ വികസനം.. അതു നമ്മള്‍ നടത്തി. അതുകൊണ്ട് പഴയതെല്ലാം മറക്കണം, അങ്ങേരെ പ്രധാനമന്ത്രിയാകാന്‍ സഹായിക്കണം. സാധാരണ മനുഷ്യരെപ്പോലെ പട്ടിണി കിടക്കാനും മുസ്‍ലിം സഹോദരന്മാരെ നോക്കി ചിരിക്കാനും വേണ്ടി വന്നാല്‍ അവരെ ആലിംഗനം ചെയ്യാനുമൊക്കെ തനിക്കു സാധിക്കുമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനും തല്‍സമയസംപ്രേഷണത്തിലൂടെ വിശ്വസിപ്പിക്കാനും വേണ്ടി ഇങ്ങനൊരു ഷോ നടത്താന്‍ പത്തിരുനൂറു കോടി ചിലവാകുമെങ്കിലും മധ്യവയസ്കനായ സുന്ദരന്റെ പൊറോട്ട രാഷ്ട്രീയത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത ലെവലായതിനാല്‍ സംഗതി മുതലാകും എന്നു തന്നെ പ്രതീക്ഷിക്കാം.
നരേന്ദ്ര മോഡി ഗുജറാത്ത് കലാപത്തിനു ചുക്കാന്‍ പിടിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ ഒരു സമവായത്തിന്റെ ആവശ്യമില്ല.ഗുജറാത്ത് അങ്ങേര് ന്യൂയോര്‍ക്ക് പോലെയാക്കിയാലും ശരി ചോരയുടെ മണം അങ്ങനെ പെട്ടെന്നു മാറില്ല. അതില്‍ നിന്നൂരാന്‍ വേണ്ടി ഉപവാസമല്ല ഗരുഢന്‍ തൂക്കം നടത്തിയാലും പ്രയോജനപ്പെടില്ല. ഇന്ത്യയിലെ ഒരു ഭരണാധികാരിക്ക് ഏറ്റവും പ്രധാനമായി വേണ്ടത് വികസനം നടത്താനുള്ള ശേഷിയാണോ ജനങ്ങള്‍ക്ക് ഭീതിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള കഴിവാണോ എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. ഉത്തരം നല്‍കേണ്ടത് ജനങ്ങളാണ്.
ഏറ്റവും പുതിയ വാര്‍ത്ത മോഡി സത്യാഗ്രഹമിരിക്കാന്‍ പോകുന്നു എന്നാണ്. സദ്ഭാവന സത്യഗ്രഹം. വര്‍ഗീയതയെയും ഹിംസയെയും ചെറുക്കാനുള്ള സത്യഗ്രഹം. കോഴിക്കുവേണ്ടി കുറുക്കന്‍ അനുഷ്ടിക്കുന്ന സത്യഗ്രഹം! എങ്കില്‍ ഗോധ്ര സംഭവം മോഡി പറയുന്നതുപോലെ ഒരു ഗൂഢാലോചനയുടെ ഫലമാണെങ്കില്‍ തന്നെ ഒരു സത്യാഗ്രഹം നടത്തി പ്രതികരിച്ചാല്‍ പോരായിരുന്നോ? എന്തിനാണ് 2000 നിരപരാധികളെ മൃഗീയമായി അറുത്തിട്ടത്???
Reference :-
workers forum
berly
No comments:
Post a Comment