ഉപ്പ പണ്ട് പരഞ്ഞ ഒരു കഥ...! അല്ല ഉപ്പയോട് റഹീംക്കാ പറഞ്ഞ കഥ..! പെണ്ണുങ്ങൾ ഈ ചെറിയ കാര്യങ്ങൾ ഒന്നും പെട്ടെന്ന് മറക്കുന്ന ടൈപ്പ് അല്ല...
റഹീംക്ക നാട്ടിലെ ഒരു എൽ പീ സ്കൂളിൽ മാഷാണ് .. ബീവി ജ...മീലത്താ.. സന്തുഷ്ട കുടുംബം.. അങ്ങനെ ഇരിക്കെ സ്കൂളിൽ പുതിയൊരു ടീച്ചർ വന്നു.. ഷമ്ന ടീച്ചർ കാണാൻ നല്ല മൊഞ്ചത്തി.. ചെറുപ്പം.. അദ്ധ്യാപകർക്കും വിദ്ധ്യാർത്ഥികൾക്...കും ടീച്ചറെ വല്ലാണ്ട് ബോധിച്ചു..! അന്ന് രാത്രി ഊണ് കഴിക്കുമ്പോൾ ഈ കാര്യമായിരുന്നു റഹീം മാഷിനു ചർച്ചാ വിഷയം.. ജമീലത്താ എല്ലാം താൽപര്യപൂർവം കേട്ടിരുന്നു..! "ഷമ്ന ടീച്ചറുടെ മൂക്കിനു താഴെ ചെറുതായി പൊടിമീശ ഉണ്ട് ജമീലാ.. അതിൽ സൂര്യപ്രകാശം തട്ടുമ്പോൾ ടീച്ചർക്ക് വല്ലാത്ത മൊഞ്ചാണ്."..! ഒരു തവി ചോറു കൂടെ റഹീംക്കാന്റെ പ്ലേറ്റിൽ വിളംബിക്കൊടുത്ത് ജമീലത്താ ഒന്ന് പുഞ്ചിരിച്ചു..!
കാലം 5-6 മാസം കടന്ന് പോയി.. റഹീം മാഷ് വീടൊന്ന് പുതുക്കിപ്പണിയാൻ തീരുമാനിച്ചു.... അങ്ങനെ ഒരു ദിവസം മാഷ് സ്കൂൾ വിട്ട് അങ്ങാടിക്കറക്കവും കഴിഞ്ഞ് വീട്ടിലെത്താൻ അൽപം താമസിച്ചു..
കഷ്ടകാലത്തിന് അന്ന് വീട്ടിൽ കറന്റ് ഇല്ലായിരുന്നു...ഉമ്മറത്ത് ഒരു മണ്ണെണ്ണ വിളക്കുമായി ജമീലാത്ത കാത്തിരിക്കുന്നുണ്ടായിരുന്നു.. വീട്ടിലെക്ക് കയറിച്ചെല്ലുന്ന വഴിയിൽ ഒരു ലോഡ് കല്ല് ഇറക്കി വച്ചത് മൂപർ കണ്ടില്ല.. അതിൽ തട്ടി റഹീം മാഷ് മൂക്കും കുത്തി താഴെ വീണു..! വീണ അരിശം മുഴുവൻ തീർത്തത് ഉമ്മറതുണ്ടായിരുന്ന കെട്ട്യോളൊട്... "നിനക്കൊന്ന് വാ തുറന്ന് പറഞ്ഞൂടെ ഇവിടെ കല്ലിറക്കിയ കാര്യം?? " മാഷ് ആക്ക്രോശിക്കുകയായിരുന്നു..!
ഇത്തയും വിട്ടില്ല.. "ഷമ്ന ടീച്ചറുടെ മൂക്കിന്റെ താഴെ ചെറിയ പൊടിമീശ ഇങ്ങക്ക് കാണാം ... ഇത്രേം വല്യ കല്ല് കാണാൻ പറ്റീലെ??.
റഹീംക്ക നാട്ടിലെ ഒരു എൽ പീ സ്കൂളിൽ മാഷാണ് .. ബീവി ജ...മീലത്താ.. സന്തുഷ്ട കുടുംബം.. അങ്ങനെ ഇരിക്കെ സ്കൂളിൽ പുതിയൊരു ടീച്ചർ വന്നു.. ഷമ്ന ടീച്ചർ കാണാൻ നല്ല മൊഞ്ചത്തി.. ചെറുപ്പം.. അദ്ധ്യാപകർക്കും വിദ്ധ്യാർത്ഥികൾക്...കും ടീച്ചറെ വല്ലാണ്ട് ബോധിച്ചു..! അന്ന് രാത്രി ഊണ് കഴിക്കുമ്പോൾ ഈ കാര്യമായിരുന്നു റഹീം മാഷിനു ചർച്ചാ വിഷയം.. ജമീലത്താ എല്ലാം താൽപര്യപൂർവം കേട്ടിരുന്നു..! "ഷമ്ന ടീച്ചറുടെ മൂക്കിനു താഴെ ചെറുതായി പൊടിമീശ ഉണ്ട് ജമീലാ.. അതിൽ സൂര്യപ്രകാശം തട്ടുമ്പോൾ ടീച്ചർക്ക് വല്ലാത്ത മൊഞ്ചാണ്."..! ഒരു തവി ചോറു കൂടെ റഹീംക്കാന്റെ പ്ലേറ്റിൽ വിളംബിക്കൊടുത്ത് ജമീലത്താ ഒന്ന് പുഞ്ചിരിച്ചു..!
കാലം 5-6 മാസം കടന്ന് പോയി.. റഹീം മാഷ് വീടൊന്ന് പുതുക്കിപ്പണിയാൻ തീരുമാനിച്ചു.... അങ്ങനെ ഒരു ദിവസം മാഷ് സ്കൂൾ വിട്ട് അങ്ങാടിക്കറക്കവും കഴിഞ്ഞ് വീട്ടിലെത്താൻ അൽപം താമസിച്ചു..
കഷ്ടകാലത്തിന് അന്ന് വീട്ടിൽ കറന്റ് ഇല്ലായിരുന്നു...ഉമ്മറത്ത് ഒരു മണ്ണെണ്ണ വിളക്കുമായി ജമീലാത്ത കാത്തിരിക്കുന്നുണ്ടായിരുന്നു..
ഇത്തയും വിട്ടില്ല.. "ഷമ്ന ടീച്ചറുടെ മൂക്കിന്റെ താഴെ ചെറിയ പൊടിമീശ ഇങ്ങക്ക് കാണാം ... ഇത്രേം വല്യ കല്ല് കാണാൻ പറ്റീലെ??.
No comments:
Post a Comment