പറമ്പില്‍ എവിടെയെങ്കിലും പാമ്പിനെ കണ്ടാല്‍ ഉമ്മ ഒരു മുട്ട അടുത്തുള്ള അമ്പലത്തിലേക്ക് നേര്‍ച്ചയാക്കി എന്‍റെ കയ്യില്‍ തരും. അമ്പലത്തിനടുത്ത് കട നടത്തുന്ന ബാലേട്ടനാണ് നേര്‍ച്ച മുട്ടകള്‍ മുഴുവന്‍ ലേലത്തിലെടുക്കുന്നത്. ഞാന്‍ മുട്ട ബാലേട്ടന്റെ കടയില്‍ കൊടുത്തു പണം വാങ്ങിച്ചു കപ്പലണ്ടി തിന്നും.
ഇതേപോലെ കോഴിയെ ഹലാലായി അറുക്കാന്‍ പള്ളിയിലെ ഉസ്താദിന്റെ അടുത്ത് തന്നെ കൊണ്ടുപോകണമെന്ന് ഉമ്മാക്ക് നിര്‍ബന്ധമായിര...ുന്നു. കോഴിയെ ഒരു ബാഗിലാക്കി പത്ത് രൂപ ഉസ്താദിനു കൊടുക്കാനും തന്ന് ഉമ്മ എന്നെ പള്ളിയിലേക്ക് പറഞ്ഞു വിടും. ഞാന്‍ വഴിക്ക് വെച്ച് റസാഖിന്റെ വീട്ടില്‍ കയറി കോഴിയെ അറുത്ത് ഉമ്മാക്ക് കൊണ്ട് കൊടുക്കും. പത്ത് രൂപ ഞാനും റസാഖും കൂടി വീതം വെക്കും.
ഇങ്ങനെ ചെയ്തത് കൊണ്ട് കോഴി ഇറച്ചി കഴിച്ച് വീട്ടില്‍ ആര്‍ക്കും വയറിളക്കം ബാധിച്ചിട്ടില്ല. ഇതുവരെ ആര്‍ക്കും പാമ്പ് കടിയുമേറ്റിട്ടില്ല.
എങ്കിലും ഉമ്മയോട് ചെയ്ത ഈ തെറ്റിന് പ്രായശ്ചിത്തം ചെയ്യണം എന്ന് തോന്നിയതിനാല്‍ ഞാന്‍ മകനെ വിളിച്ചു കുറച്ചു മുട്ട അമ്പലത്തിലേക്ക് കൊടുക്കാനും ഒരു കോഴിയെ ഉസ്താദിനെ കൊണ്ട് അറുപ്പിക്കാനുമെല്ലാം കൂടി അഞ്ഞൂറ് രൂപ കൊടുത്തിട്ടുണ്ട്.
അവന്‍ എന്നെ പറ്റിക്കുമോ ..?

No comments:
Post a Comment