പൊതുവേ മാര്‍പാപ്പയോടും കത്തോലിക്കാ സഭയോടും അത്രയൊന്നും പ്രതിപത്തിയൊന്നും ഇല്ലാത്ത ഒരാളാണ് ഞാന്‍ (അതല്പം മയപ്പെടുത്തി പറഞ്ഞതാണ് - സത്യത്തില്‍ എനിക്ക് വളരെ വിയോജിപ്പുള്ള ഒരു പ്രസ്ഥാനമാണത്). എന്നാല്‍ അടുത്തിടെ, മാര്‍പാപ്പയുടേതായി ഇസ്ലാമിനെക്കുറിച്ചുവന്ന അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ എനിക്കു തോന്നി - എവിടെയോ എന്തോ സ്പെല്ലിങ് മിസ്റ്റേക്കുന്ടല്ലോ.
വാര്‍ ഓണ്‍ ടെറര്‍, ഡാനിഷ് കാര്‍ട്ടൂണ്‍സ്, ഹീത്രൊ എയര്‍പോര്‍ട്ടില്‍ നിന്നു പറക്കുന്ന വിമാനങ്ങളില്‍ നടക്കുവാന്‍ സാധ്യതയുന്ടെന്നാരോപിക്കപ്പെട്ട വിമാനസ്ഫോടന പരമ്പരകളും അതിനെക്കുറിച്ചു യൂറൊപ്പു മുഴുവനുന്ടായ പിരിമുറുക്കങ്ങളും - തുടങ്ങി ഇത്രയേറെ കലുഷിതമായിരിക്കുന്ന ഒരു അന്തരീക്ഷത്തിലേക്ക് അല്പമെങ്കിലും ചിന്തിച്ചാല്‍ ഒരു പരമോന്നത മതാധ്യക്ഷന്‍ അത്തരം ഒരു 'എമണ്ടന്‍' പടക്കം എടുത്തെറിയില്ല. പിന്നെ എവിടെ, ആര്‍ക്കാണ് തെറ്റ് പറ്റിയത്?
ഇതിനെക്കുറിച്ചൊന്നറിയാന്‍ മാര്‍പാപ്പയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം തേടിപ്പിടിച്ചു് വായിച്ചു. കൂടാതെ ഇതു പ്രസംഗിച്ച 'കോണ്‍റ്റെക്സ്റ്റും' പരിശോധിച്ചപ്പളല്ലേ കാര്യം പിടികിട്ടിയത്.
യൂണിവേഴ്സിറ്റി ഓഫ് റെഗെന്‍സ്‌ബെര്‍ഗിലെ കാംപസില്‍ വച്ചു തിയോളജി വിദ്യാര്‍ഥികളോടു നടത്തിയതാണ് ഈ പ്രസംഗം. ഈ പോപ് പോപ്പാവുന്നതിനും , കര്‍ദിനാളാവുന്നതിനും ഒക്കെ വളരെ മുമ്പ് ഈ യൂണിവെഴ്സിറ്റിയിലെ, ഈ തിയോളജി ഫാക്കല്‍റ്റിയില്‍ പഠിപ്പിച്ചിരുന്നു. അതായത് മാര്‍പാപ്പക്ക് ഇതൊരു 'ട്രയംഫന്റ് റിട്ടേണാ'യിരുന്നു - പന്ടു പഠിപ്പിച്ച കലാലയത്തിലേക്ക് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും, കാതലിക് തിയോളജിയുടെ അവസാനത്തെ വാക്കുമായി മാറിയതിനു ശേഷമുള്ള ആദ്യ വരവ്. ഒരു കടി കട്ടിയുള്ള തിയോളജി വിഷയം തന്നെയായിക്കോട്ടെ പ്രസംഗിക്കാനായിട്ട് എന്ന് നിരീച്ചു കാണും അദ്ദേഹം! അങ്ങനെ, ആപത്തിന്റെ ആദ്യ കരു നീങ്ങി.
ആപത്തിന്റെ രന്ടാം കരുവായത് മാര്‍പാപ്പയുടെ പഴയ ജോലിയാണ്. പോപ് ആകുന്നതുവരെയുന്ടായിരുന്ന 'കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോക്റ്റ്റിന്‍ ഓഫ് ഫെയിത്' എന്നറിയപ്പെടുന്ന പേപല്‍ ബോഡിയുടെ തലവന്‍ എന്ന കടുകട്ടിയായ സൈദ്ധാന്തികവേഷം. അതായത് ആധ്യത്മികവാദഗതികളൊക്കെയെടുത്തിട്ട് തിരിച്ചും മറിച്ചും അമ്മാനമാടുന്ന 'അക്കാഡമിക്' ലൈന്‍.
ചുരുക്കി പറഞ്ഞാല്‍, താന്‍ ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാണെന്നും, താന്‍ പറയുന്നതു ഒരു നല്ല തിയോളജി ചര്‍ച്ച എന്ന നിലക്കൊന്നും കാണാതെ, അല്പം മാത്രം വായിച്ച് ബാക്കി കൂട്ടിച്ചേര്‍ത്ത് വ്യഖാനിക്കാനായിരിക്കും മാധ്യമങ്ങള്‍ക്കു താല്പര്യം എന്നുമുള്ളതു മാര്‍പാപ്പ മറക്കാന്‍ ഈ രന്ടു കാര്യങ്ങളും കാരണമായിരിക്കണം.
പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ബാക്കി ഭാഗങ്ങളുമായി ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാകുന്നതിതാണ്. മാര്‍പാപ്പയുടെ ആശയം വേറൊന്നുമല്ലാ - വിവേചനബുദ്ധിയോടല്ലാതെ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന് വിരുദ്ധമാണ്. (എന്റെ തര്‍ജമ ശരിയായില്ലെങ്കില്‍, in English - Not to act in accordance with logos (reason) is contrary to God's nature).
വിശ്വാസവും വിവേചനവും ഒന്നിച്ചു കൊന്ടു വരണമെന്ന ഒരു ആശയമാണ് ഇവിടെ പോപ് പറയാന്‍ ശ്രമിച്ചത്. തികച്ചും കാലികപ്രസക്തിയുള്ള ഒരു വിഷയം. (ഇതിനെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റിടാനുദ്ദേശിക്കുന്നുന്ട്, നാളെയോ മറ്റന്നാളോ).
അതിനായി മാനുവല്‍ രന്ടാമന്‍ എന്ന ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഒരു സൂചകമായി തിരഞ്ഞെടുത്തു. എന്നിട്ട് ഒരു തിയോളജിക്കല്‍ ചര്‍ച്ചയില്‍ മാത്രം പറഞ്ഞു ഫലിപ്പിക്കാവുന്ന, അല്ലെങ്കില്‍ അത്തരം ഒരു സദസ്സിനുമാത്രം മനസ്സിലാവുന്ന ഈ വിഷയം ലോകമാധ്യമങ്ങള്‍കൂടി ചെവിതരുന്ന ഒരു സദസ്സില്‍ അവതരിപ്പിച്ചു എന്നതാണ് മാര്‍പാപ്പക്ക് പറ്റിയ കയ്യബദ്ധം ("ആളറിഞ്ഞു വിളമ്പണം" അല്ലെങ്കില്‍ "പാത്രമറിഞ്ഞു ദാനം ചെയ്യണം" എന്നൊക്കെ നമ്മുടെ കാര്‍ന്നോന്മാര്‍ പറയുന്നതെത്ര സത്യം!) .
അതു കേട്ട ഉടനെ രന്ടുമൂന്നു വാചകങ്ങള്‍ ഇഴപിരിച്ചെടുത്തതൊരു എരിതീയാക്കി നമ്മുടെ ലോകമാധ്യമങ്ങള്‍. പറഞ്ഞതില്‍ പാതി കേട്ടതു പാതി മനസ്സിലായ ഉടനെ, മാര്‍പാപ്പ ക്ഷമ പറയണം എന്നൊക്കെ വിളിച്ചു കൂവാനും ആളുന്ടായി.
ഒരു പ്രസംഗം വരുത്തിയ വിനകളേയ്. ഇനിയേതായാലും പലവട്ടം ചിന്തിച്ചും പഠിച്ചും പൊളിച്ചെഴുതിയുമേ മാര്‍പാപ്പ പ്രസംഗിക്കാനിറങ്ങിപ്പുറപ്പെടാന്‍ വഴിയുള്ളു.

No comments:
Post a Comment